Posted By user Posted On

expat tax online നാട്ടിലേക്ക് പോകാൻ എയർപോർട്ടിൽ എത്തി ബോർഡിങ് പാസെടുത്ത ശേഷം കാണാതായി; ഒടുവിൽ പ്രവാസി മലയാളി യുവാവിനെ കണ്ടെത്തിയത് ജയിലിൽ

റിയാദ്: അവധിക്ക് നാട്ടിലേക്ക് പോകുന്നതിനായി എയർപോർട്ടിൽ എത്തി ബോർഡിങ് പാസെടുത്ത ശേഷം കാണാതായ expat tax online മലയാളി യുവാവിനെ ഒടുവിൽ ജയിലിൽ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശി വിപിൻ ബാലനെയാണ് റിയാദ് നാർകോട്ടിക് ജയിലിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിപിൻ നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്തത്. തിരുവനന്തപുരത്തേക്കുള്ള ഗൾഫ് എയർ വിമാനത്തിൽ ബോർഡിങ് പാസെടുത്ത ശേഷം പിന്നെ വിപിനിനെ കുറിച്ച് യാതൊരു വിവരവുമില്ല. നാട്ടിലും എത്തിയില്ല, തിരിച്ച് ​ഗൾഫിലെ താമസസ്ഥലത്തും എത്തിയില്ല. തിങ്കളാഴ്ച വൈകുന്നേരം ആറു മണിക്കുള്ള ഗൾഫ് എയർ വിമാനത്തിൽ ബോർഡിങ് പാസ് എടുത്ത വിവരം വിപിൻ സ്‌പോൺസറെയും നാട്ടിലെ ബന്ധുക്കളെയും അറിയിച്ചതിന് പിന്നാലെ എമിഗ്രേഷനിൽ ചെന്നപ്പോഴാണ് യുവാവിന്റെ പേരിൽ കേസുണ്ടെന്ന് കണ്ടെത്തിയത്. നാലു വർഷം മുമ്പ് കാറിൽ മയക്കുമരുന്ന് കടത്തിയെന്നാണ് കേസ്. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്ന് ഉദ്യോ​ഗസ്ഥരോട് പറഞ്ഞെങ്കിലും അത് വകവെയ്ക്കാതെ യുവാവിനെ ഉടൻ തന്നെ ജയിലിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ അജ്ഞാതമായ കേസിൽ താൻ പൊലീസ് പിടിയിലാണെന്ന ഒരു സന്ദേശം വിപിൻ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. അവർ ഈ വിവരം സ്‌പോൺസറെയും കെ.എം.സി.സി സാമൂഹിക പ്രവർത്തരെയും അറിയിച്ചതോടെയാണ് വിപിനിനായുള്ള തെരച്ചിൽ തുടങ്ങിയത്. ഇന്ത്യൻ എംബസി കേസിൽ ഇടപെടാൻ ഏൽപിച്ചത് പ്രകാരം എംബസി വളന്റിയർ കൂടിയായ സിദ്ദീഖ് തുവ്വൂർ ഗൾഫ് എയറിൽ അന്വേഷിച്ചപ്പോൾ ബോർഡിങ് പാസ് എടുത്തിട്ടുണ്ടെങ്കിലും യാത്ര ചെയ്തിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് സ്‌പോൺസറോടൊപ്പം പൊതുസുരക്ഷ വകുപ്പിൽ അന്വേഷണം നടത്തി. അപ്പോഴാണ് ജയിലിലുള്ള വിവരം ലഭിച്ചത്. തുടർന്ന് ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സ്‌പോൺസറുടെയും ഇടപെടലിൽ വിപിൻ കുറ്റക്കാരനല്ലെന്ന് ഉദ്യോ​ഗസ്ഥരെ ബോധ്യപ്പെടുത്തി ഇദ്ദേഹത്തെ ജാമ്യത്തിലിറക്കി. പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ കേസിന്റെ മറ്റു നടപടികൾ കൂടി പൂർത്തിയാക്കുമെന്ന് യുവാവിനെ സഹായിക്കാൻ രംഗത്തുള്ള റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ അറിയിച്ചു. അതേസമയം, നാലുവർഷം മുമ്പ് റിയാദിൽ മറ്റൊരു സ്‌പോൺസറോടൊപ്പം ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു വിപിൻ. അന്ന് റെൻറ് എ കാർ കമ്പനിയിൽനിന്ന് വാടകക്കെടുത്ത കാറായിരുന്നു വിപിൻ ഓടിച്ചിരുന്നത്. ഒരിക്കൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാർ മോഷണം പോകുകയും ഇത് സംബന്ധിച്ച് വിപിനും സ്പോൺസറും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് പൊലീസിൽ ഇവർ ഒരു അന്വേഷണവും തുടർന്ന് നടത്തിയിരുന്നില്ല. വാഹനം മോഷണം പോയതോടെ അന്ന് ജോലിയിൽ തുടരേണ്ടതില്ലെന്ന് പറഞ്ഞ് സ്‌പോൺസർ ഫൈനൽ എക്‌സിറ്റടിച്ച് വിപിനിനെ നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. പിന്നീട് ഏതാനും മാസത്തിനുശേഷം വിപിൻ പുതിയ വിസയിൽ വീണ്ടും രാജ്യത്തേക്ക് എത്തുകയായിരുന്നു. അന്ന് കാണാതായ വിപിൻ ഓടിച്ചിരുന്ന കാർ മയക്ക് മരുന്ന് കേസിൽ പിടിച്ചെടുക്കുകയും, തുടർന്ന് കാർ പരിശോധിച്ച ഉദ്യോ​ഗസ്ഥർക്ക് വിപിനിന്റെ ഇഖാമ ലഭിച്ചെന്നുമാണ് വിവരം. ഇഖാമ ലഭിച്ചതിനെ തുടർന്നാണ് യുവാവിനെതിരെ കേസെടുത്തതെന്നാണ് സൂചന.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *