physician near meപ്രവാസികൾക്കിടയിൽ ഹൃദയാഘാതവും മരണങ്ങളും വർദ്ധിക്കുന്നു; ഇതിന് പിന്നിലെ കാരണമെന്ത്?
അടുത്തിടെയായി നിരവധി പ്രവാസികളാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ദിവസേന ഇത്തരത്തിലുള്ള വാർത്തകൾ physician near me വരുന്നത് പലരിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്. സൗദി പ്രവാസികൾക്കിടയിൽ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ അബഹയിൽ മാത്രം നാലു മലയാളികളാണ് ഹൃദയാഘാതം മൂലം മരിച്ചത്. മരിച്ചവരെല്ലാം 50 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. പ്രദേശത്ത് തണുപ്പു കൂടിയതും ആവശ്യത്തിന് വ്യായാമമില്ലാത്തതും ജീവിത, ഭക്ഷണരീതികളുമെല്ലാം മരണനിരക്ക് കൂടാൻ കാരണമായിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും മാനസിക സമ്മർദ്ദം ഒഴിവാക്കിയും ഒരുപരിധി വരെ പെട്ടെന്നുള്ള മരണങ്ങളെ നേരിടാമെങ്കിലും അലംഭാവം മരണനിരക്ക് കൂടാൻ കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തിൽ പെട്ടന്നുണ്ടാകുന്ന മരണത്തിന് കൊവിഡുമായി ബന്ധമുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ ചില കോണുകളിൽ നിന്നുള്ള ഇത്തരം പ്രചാരണത്തിന് ഒരു സ്ഥിരീകരണവുമില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ അറിയിച്ചു
ഹൃദയാഘാതമുണ്ടാവുന്ന രോഗികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുക എന്നത് വളരെ പ്രധാനമാണ്. ഇങ്ങനെയുള്ള രോഗികളെ ഉടൻ ആശുപത്രിയിലെത്തിക്കാതിരിക്കുന്നതും സാമ്പത്തിക ലാഭം നോക്കി കൃത്യസമയത്ത് വിദഗ്ധ ചികിത്സ തേടാതെ സ്വയം രോഗനിർണയം നടത്തുന്നതുമെല്ലാം അപകടം വിളിച്ചുവരുത്തുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രവാസികളെ വ്യായാമത്തെക്കുറിച്ചും ജീവിത, ഭക്ഷണ രീതികളെക്കുറിച്ചുമെല്ലാം ബോധവത്കരിക്കാൻ ഇതിനകം വിവിധ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ ജോലിത്തിരക്കിനിടയിലും വ്യായാമം ചെയ്യാനും കൃത്യമായ ഭക്ഷണ രീതി പിൻതുടരാനും പ്രവാസികൾ തയ്യാറാകേണ്ടതുണ്ട്. അത്തരത്തിൽ ചിട്ടയായ ജീവിത രീതിയിലൂടെ പൃദയാഘാതത്തെ തടഞ്ഞ് നിർത്താൻ സാധിക്കും.
Comments (0)