Posted By user Posted On

idfc first bank nri accountനാളേയ്ക്കായി സമ്പാദ്യത്തിന്റെ ഒരു പങ്ക് കരുതി വയ്ക്കാം; പ്രവാസികൾക്കായുള്ള മികച്ച നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം

പലപ്പോളും ജീവിത പ്രാരാബ്​ധങ്ങളും കടക്കെണിയും ആയാണ് പലരും ​ഗൾഫ് നാടുകളിലേക്ക് വിമാനം കയറുന്നത്. idfc first bank nri account കുടുംബത്തെ ഒരു കരയ്ക്ക് എത്തിക്കുന്നതിനിടയിൽ പലരും നാളേയ്ക്കായി സമ്പാദ്യം സൂക്ഷിക്കാൻ മറന്നുപോകും. എന്നാൽ അത് വീണ്ടും നിങ്ങളെ കടക്കെണിയിൽ ആക്കുകയേയുള്ളൂ. അതിനാൽ ഓരോ പ്രവാസിയും വരുമാനത്തിന്റെ ഒരു ഭാ​ഗം നാളേക്കായി സൂക്ഷിച്ച് വയ്ക്കേണ്ടതുണ്ട്. ജോലിയും മോശമല്ലാത്ത വരുമാനവുമുള്ള പ്രവാസികൾ നാളേക്ക് വേണ്ടി കരുതൽ സമ്പാദ്യം മാറ്റിവയ്ക്കാൻ ഒട്ടും മടിക്കരുതെന്ന് സാമ്പത്തിക വിദഗ്ധർ ഓർമ്മിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രവാസികൾക്ക് ധാരാളം നിക്ഷേപ അവസരങ്ങൾ മുന്നിലുണ്ട്. ഇവ കൃത്യമായി പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാനം.
അത്തരത്തിൽ പ്രവാസികൾക്ക് ഉപയോ​ഗപ്പെടുത്താവുന്ന ചില സമ്പാദ്യ പദ്ധതികൾ പരിചയപ്പെടാം.

ദേശീയ പെൻഷൻ പദ്ധതി

ഒരു സുരക്ഷിത നിക്ഷേപ ഓപ്ഷനാണ് ദേശീയ പെൻഷൻ പദ്ധതി. ഇന്ത്യൻ ഗവൺമെന്റിന്റെ റിട്ടയർമെന്റ് സേവിംഗ്‌സ് സ്‌കീമാണ് നാഷണൽ പെൻഷൻ സ്‌കീം. എൻപിഎസിലും പിപിഎഫുകൾ പോലെ തന്നെ നികുതി ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു. 18നും 60നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരത്വമുള്ള എൻആർഐകൾക്ക് എൻപിഎസ് അക്കൗണ്ടുകൾ തുറക്കാം. ഒരു NPS അക്കൗണ്ടിൽ നിക്ഷേപിക്കാൻ NRE/NRO അക്കൗണ്ടുകൾ ഉപയോഗിക്കാം.

സ്ഥിര നിക്ഷേപം(FD)

സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകളെക്കാൾ കൂടുതൽ പലിശ നിക്ഷേപകർക്ക് കിട്ടുന്ന സമ്പാദ്യ രീതിയാണ് ഫിക്‌സഡ് ഡിപ്പോസിറ്റ്. വിവിധ ഫീച്ചറുകൾ അനുസരിച്ച് സാധാരണയായി ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് 4% മുതൽ 7.50% വരെയാണ്. ഒന്നുകിൽ വലിയ നിക്ഷേപം നടത്തുന്ന ആളുകൾക്കോ അല്ലെങ്കിൽ ദീർഘകാലത്തേക്ക് നിക്ഷേപം നടത്തുന്ന ആളുകൾക്കോ ആണ് കൂടുതൽ പലിശ ലഭിക്കുക. എഫ്ഡിയുടെ പലിശ നിരക്ക് തെരഞ്ഞെടുത്ത ബാങ്ക്, നിക്ഷേപിച്ച തുക, നിക്ഷേപത്തിന്റെ കാലാവധി എന്നിവയെ ആശ്രയിച്ചിരിക്കും. 7 മുതൽ 10 വർഷം വരെയാണ് കാലാവധി. ഇത്തരം നിക്ഷേപക്കാർക്ക് ബാങ്കുകൾ ലോണുകൾ പോലുള്ള അധിക ഫീച്ചറുകളും നൽകുന്നുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് എൻആർഒ അക്കൗണ്ട്, എൻആർഇ അക്കൗണ്ട് എന്നിങ്ങനെ രണ്ട് അക്കൗണ്ടുകൾ ഉപയോഗിച്ച് നിക്ഷേപം നടത്താം.

ഇക്വിറ്റി

ഒരു കമ്പനിയിലെ ഓഹരികളുടെ മൂല്യമാണ് ‘ഇക്വിറ്റി’. പ്രവാസി ഇന്ത്യക്കാർക്ക് സമ്പാദ്യത്തിനായി സമീപിക്കാവുന്ന മികച്ച ഓപ്ഷനാണ് ഇക്വിറ്റികൾ.

പിപിഎഫ്(പബ്ലിക് പ്രൊവിഡന്റ് ഫണ്ട്)

ഇന്ത്യയിലെ നിരവധി ജനങ്ങൾ പ്രയോജനപ്പെടുത്തുന്നതാണ് പിപിഎഫ് എന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.എന്നാൽ എൻആർഐ എന്ന നിലയിൽ പ്രവാസിക്ക് നേരിട്ട് പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയില്ല. അതേസമയം ഒരു എൻആർഐ ഇന്ത്യയിൽ താമസിക്കുമ്പോൾ പിപിഎഫിൽ ചേരാൻ സാധിക്കും. ഇതും മികച്ച ഒരു സമ്പാദ്യ രീതിയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *