Posted By user Posted On

cheapo airസുരക്ഷാ ഭീഷണി; ദുബായിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു, യാത്രക്കാർ സുരക്ഷിതർ

സുരക്ഷാ ഭീഷണിയെ തുടർന്ന് ദുബായിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു. പോളണ്ടിലെ വാഴ്‌സോ ചോപിൻ cheapo air വിമാനത്താവളത്തിൽ നിന്നുള്ള FZ 1830 വിമാനമാണ് മുൻകരുതലിന്റെ ഭാഗമായി വഴിതിരിച്ചുവിട്ടത്. വാർസോയിൽ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനം സുരക്ഷാ ഭീഷണിയെത്തുടർന്ന് പോളണ്ട് നഗരമായ ക്രാക്കോവിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. സുരക്ഷാഭീഷണിയുണ്ടെന്ന അറിയിപ്പ് ലഭിച്ചെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വഴിതിരിച്ച് വിട്ടതെന്നും എയർലൈൻ വക്താവ് അറിയിച്ചു. തുടർന്ന് സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി പ്രാദേശിക അധികാരികൾ ആവശ്യമായ സ്ക്രീനിംഗ് നടത്തിയതിന് ശേഷം വിമാനം ക്ലിയർ ചെയ്തു. വ്യാജ ഭീഷണിയാണ് ലഭിച്ചതെന്ന് വ്യക്തമായതായും അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *