Posted By user Posted On

fly dubai bookingയുഎഇയിൽ 4 ദിവസത്തെ ഈദ് അൽ ഫിത്തർ അവധി: നീണ്ട വാരാന്ത്യത്തിൽ നാട്ടിലേക്കുള്ള ഫ്ലൈറ്റ് നിരക്ക് കുതിച്ചുയർന്നേക്കും

യുഎഇയിൽ നിന്ന് ഇന്ത്യ, പാകിസ്ഥാൻ, ജിസിസി, മറ്റ് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിമാനനിരക്ക് 150 ശതമാനം fly dubai booking വരെ ഉയരാൻ സാധ്യത. അതിനാൽ, നാട്ടിലേക്ക് പോകാൻ പദ്ധതിയുള്ളവർ നേരത്തെ തന്ന സീറ്റുകൾ ബുക്ക് ചെയ്യുന്നതാണ് നല്ലതെന്നാണ് യുഎഇയിലെ ട്രാവൽ ഏജന്റുമാർ പറയുന്നത്. പ്രത്യേകിച്ച് വലിയ കുടുംബങ്ങൾക്ക് നേരത്തെ സീറ്റുകൾ ബുക്ക് ചെയ്യുന്നതിലൂടെ മികച്ച തുക ലാഭിക്കാം. മുസ്ലീം രാജ്യങ്ങളായതിനാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മറ്റ് ഗൾഫ്, മിഡിൽ ഈസ്റ്റേൺ റൂട്ടുകളിലും വിമാനനിരക്കുകളുടെ വർദ്ധനവ് അതേപടി തുടരുന്നുവെന്ന് പ്ലൂട്ടോ ട്രാവൽസ് മാനേജിംഗ് ഡയറക്ടർ അവിനാഷ് അദ്നാനി പറഞ്ഞു.“ഈദ് അൽ ഫിത്തറിന് ഒരാഴ്ച മുമ്പ് സീറ്റ് ലഭിക്കുന്നത് യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ഒരു വെല്ലുവിളിയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡ റൂട്ടുകളിൽ, കേരളം, ലഖ്‌നൗ, ഡൽഹി, ധാക്ക, കൊളംബോ, കറാച്ചി, ലാഹോർ, മുംബൈ എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ വർധനവ്, ”അദ്ദേഹം പറഞ്ഞു. മുംബൈ, ഡൽഹി, കറാച്ചി, ഇസ്ലാമാബാദ് എന്നിവിടങ്ങളിലേക്കുള്ള നിലവിലെ നിരക്ക്, വൺവേ 400-500 ദിർഹം റിട്ടേൺ 1,000-1,200 ദിർഹം എന്നിങ്ങനെയാണ്. ഇതേ സ്ഥലങ്ങളിലേക്ക് ഈദ് അൽ ഫിത്തർ നിരക്ക്, വൺവേ 1,000-1,200 ദിർഹംറിട്ടേൺ 2,500-3,000 ദിർഹം എന്നിങ്ങനെയും. യുഎഇയിലെ വലിയൊരു ശതമാനം താമസക്കാരും കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ സ്വന്തം രാജ്യങ്ങളിലേക്ക് പോകുന്നതിനാൽ മിക്കവാറും എല്ലാ മുസ്ലീം രാജ്യങ്ങളിലേക്കുമുള്ള വിമാനക്കൂലി ഈദ് പെരുന്നാളുകളിൽ കൂടുമെന്നാണ് വിലയിരുത്തൽ. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വെളിപ്പെടുത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, വിശുദ്ധ റമദാൻ മാർച്ച് 23 വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ട്. വിശുദ്ധ മാസം 29 ദിവസം നീണ്ടുനിൽക്കും, ആദ്യ ദിവസം. ഈദുൽ ഫിത്തർ ഏപ്രിൽ 21 വെള്ളിയാഴ്ചയാകാൻ സാധ്യതയുണ്ട്.റമദാൻ 29 മുതൽ ഷവ്വാൽ 3 (ഹിജ്‌രി ഇസ്ലാമിക് കലണ്ടർ മാസങ്ങൾ) വരെയാണ് യുഎഇയിലെ ഔദ്യോഗിക ഈദ് അൽ ഫിത്തർ അവധി. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ, ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ഏപ്രിൽ 23 ഞായർ വരെയാണ് അവധി ലഭിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *