Posted By user Posted On

Scott Speedster 20യുഎഇയിൽ ​ഗതാ​ഗതം ഇനി കൂടുതൽ സ്മാർട്ടാകും; രാജ്യത്ത് രണ്ട് പുതിയ പാലങ്ങൾ തുറന്നു

ദുബായിലെ ഗതാഗത കുരുക്കിന് ഇനി ശമനമാകും. രാജ്യത്ത് രണ്ട് പുതിയ പാലങ്ങൾ തുറന്നു. സിലിക്കൺ ഒയാസിസിലും അക്കാദമിക് scott speedster 20 സിറ്റിയിലുമാണ് പുതിയ പാലങ്ങൾ തുറന്നിരിക്കുന്നത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആണ് ഇക്കാര്യം അറിയിച്ചത്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മാറ്റർ അൽ തായർ പറഞ്ഞു. ദുബായ്-അൽ ഐൻ റോഡുമായുള്ള ഇന്റർസെക്ഷൻ മുതൽ അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് വരെ 3 കിലോമീറ്റർ നീളമുള്ള ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമാണ് പാലങ്ങൾ തുറന്നത്. 120 മീറ്റർ നീളമുള്ള രണ്ട് പാലങ്ങളാണ് ​ഗതാ​ഗതത്തിനായി തുറന്ന് നൽകിയിരിക്കുന്നത്. ഓരോ ദിശയിലും നാല് പാതകൾ ഉൾക്കൊള്ളുന്ന പാലങ്ങൾക്ക് ഇരു ദിശകളിലുമായി മണിക്കൂറിൽ 14,400 വാഹനങ്ങൾ എത്തിക്കാൻ കഴിയും. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലൂടെ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും ഇത് വലിയ സഹായമാകും. 25 ലധികം സർവകലാശാലകളിലും കോളേജുകളിലുമായി 27,500 വിദ്യാർത്ഥികളുള്ള ദുബായ് സിലിക്കൺ ഒയാസിസിലെ താമസക്കാർക്കും ചുറ്റുമുള്ള വികസന പദ്ധതികൾക്കും ഈ പാലങ്ങൾ വളരെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *