emirates draw ticket winnerആദ്യമായെടുത്ത ടിക്കറ്റ് തന്നെ ഭാഗ്യം കൊണ്ടു വന്നു, എമിറേറ്റ്‌സ് നറുക്കെടുപ്പിലൂടെ നേടിയത് കോടികൾ, ഞെട്ടൽ മാറാതെ പ്രവാസി; 2023 ലെ ആദ്യത്തെ മൾട്ടി മില്യണയറിന്റെ ജീവിതം ഇങ്ങനെ
കഴിഞ്ഞ 10 ദിവസമായി റസ്സൽ റെയ്‌സ് ഞെട്ടലിലാണ്, താൻ ഇപ്പോൾ കോടീശ്വരനാണ് എന്ന വസ്തുതയുമായി emirates draw ticket winner പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് അദ്ദേഹം. ജനുവരി 13 ന് യുഎഇയിൽ നടന്ന എമിറേറ്റ്‌സ് നറുക്കെടുപ്പിലാണ് റെയ്‌സ് 2023 ലെ ആദ്യത്തെ മൾട്ടി മില്യണയർ ആയത്. ഫിലിപ്പീൻസ് സ്വദേശിയായ റെയ്‌സ് 15 വർഷമായി യുഎഇയിൽ താമസിക്കുകയാണ്. 15 ദിർഹം മുതൽ മുടക്കിൽ എമിറേറ്റ്‌സ് നറുക്കെടുപ്പിൽ ‘ഈസി 6’ൽ 15 മില്യൺ ദിർഹം ആണ് അദ്ദേഹം നേടിയത്. ആദ്യമായാണ് അദ്ദേഹം ഏതെങ്കിലും ഒരു നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. “എനിക്ക് 15-ാം നമ്പർ ഭാഗ്യമാണ്. ഇത് അമിതമായി തോന്നുന്നു, എനിക്ക് ഇപ്പോളും ഇത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല,ഈ വിജയത്തിന് ശേഷം ഞാൻ ഇപ്പോൾ സാമ്പത്തികമായി സ്വതന്ത്രനാണ്“ റെയ്‌സ് പറഞ്ഞു. ദേര സിറ്റി സെന്ററിൽ ഒരു കോഫി ഷോപ്പിൽ സ്റ്റോർ മാനേജരായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. സ്ഥിരമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്ന സഹോദരനിൽ നിന്നാണ് നറുക്കെടുപ്പിനെക്കുറിച്ച് അദ്ദേഹം കേട്ടത്. “ഞാൻ എന്റെ സഹോദരനെ കെട്ടിപ്പിടിച്ച് പറഞ്ഞു ഞാൻ വിജയിച്ചു. ഇത് എന്റെ ആദ്യ ശ്രമമായതിനാൽ ഞാൻ തമാശ പറയുകയാണെന്ന് അദ്ദേഹം കരുതി, പക്ഷേ എനിക്ക് സന്തോഷമുണ്ട്. ജനുവരി 13-ന് ഒരു വെള്ളിയാഴ്ചയായിരുന്നു ആ ദിവസം ‘കറുത്ത വെള്ളിയാഴ്ച’ ആയിട്ടാണ് കണക്കാക്കുന്നത്, എന്നാൽ എനിക്ക് അത് ഭാഗ്യം കൊണ്ടുവന്ന ദിവസമാണ്. കാരണം അന്നാണ് ഞാൻ ഈ ടിക്കറ്റെടുത്തത്. രാവിലെ 7:22നാണ് ഓൺലൈനിൽ ടിക്കറ്റ് ലഭിച്ചത്. അന്ന് തന്നെ ആയിരുന്നു നറുക്കെടുപ്പ്. ജനുവരി 14 ന് 12:45 ന് എനിക്ക് വിജയിച്ച കോൾ ലഭിച്ചു. അത് കിട്ടിയപ്പോൾ ഞാൻ സന്തോഷം കൊണ്ട് വിറച്ചു പോയി. ആ ദിവസം രാത്രി മുഴുവൻ ഉറങ്ങാൻ കഴിഞ്ഞില്ല, തന്റെ ഭാഗ്യ ദിവസത്തെ കുറിച്ച് റെയ്‌സ് ഓർത്തെടുത്തു. “ഞാൻ ആദ്യം അറിയിച്ചത് എന്റെ ഭാര്യയെയാണ്. പക്ഷേ അവൾ ഇപ്പോഴും അവിശ്വാസത്തിലാണ്. ഇപ്പോൾ, വാർത്ത പുറത്തുവരുമെന്നതിനാൽ, അവൾ അത് വിശ്വസിക്കണം, ”റെയ്സ് പറഞ്ഞു. പണം സുരക്ഷിതമായ സ്ഥലത്തെ നിക്ഷേിക്കുകയും, കുടുംബത്തെ ഉടൻ യുഎഇയിലേക്ക് കൊണ്ടുവരികയുമാണ് ഇപ്പോൾ തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ” എനിക്ക് ഇപ്പോൾ ഒരുപാട് പദ്ധതികളുണ്ട്, ഘട്ടം ഘട്ടമായി പതുക്കെ മുന്നോട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നു. ഭാവിയിൽ ഞാൻ എന്റെ കുടുംബത്തെ ഇവിടെ കൊണ്ടുവന്നേക്കാം,” റെയ്സ് കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)