ghiath carയൂണിഫോം ധരിച്ച് ദുബൈ പൊലീസിന്റെ സൂപ്പർ കാറിൽ നഗരം ചുറ്റി രണ്ട് കുരുന്നുകൾ
ദുബൈ: പലപ്പോളും ചെറിയ കുട്ടികൾ പറയുന്ന ആഗ്രഹങ്ങൾ രക്ഷിതാക്കൾ വേണ്ട വിധത്തിൽ പരിഗണിക്കാറില്ല ghiath car. പലപ്പോളും അത് നടത്തിക്കാെടുക്കാറുമില്ല. ഇത്തരത്തിൽ വലിയ ആഗ്രഹങ്ങൾക്ക് പോലും വില നൽകാറില്ല. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച പൊലീസ് സേനകളിൽ ഒന്നായി അറിയപ്പെടുന്ന ദുബൈ പൊലീസിന് കുട്ടികളുടെ ആഗ്രഹങ്ങൾ നടത്തിക്കൊടുക്കാനും അവരെ സന്തോഷിപ്പിക്കാനും വേണ്ടി മാത്രം പ്രത്യേക പദ്ധതിയുണ്ട്.’ഫുൾഫിൽ എ ചൈൽഡ്സ് വിഷ്’ എന്നാണ് പദ്ധതിയുടെ പേര്. നിരവധി കുട്ടികളുടെ ആഗ്രഹമാണ് സേന നടത്തിക്കൊടുത്തത്. ഇത്തവണ അത്തരത്തിൽ തങ്ങളുടെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് രണ്ട് കുരുന്നുകൾ. അയോഷയെന്നും ഹമദ് അഹ്‍മദ് അൽ മുല്ലയെന്നും പേരുള്ള രണ്ട് സഹോദരങ്ങൾക്കാണ് ഇത്തവണ പൊലീസ് യൂണിഫോം ധരിച്ച് ദുബൈ പൊലീസിന്റെ ആഡംബര കാറിൽ നഗരം ചുറ്റാൻ അവസരം ലഭിച്ചത്. കുട്ടികളുടെ ആഗ്രഹം ദുബൈ പൊലീസിന്റെ ആപ് വഴിയാണ് ഇവരുടെ രക്ഷിതാക്കൾ പൊലീസിനെ അറിയിച്ചത്. ഹാംലീസുമായി സഹകരിച്ച് ദുബൈ പൊലീസിന്റെ കമ്മ്യൂണിറ്റി ഹാപ്പിനെസ് ജനറൽ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള സെക്യൂരിറ്റി അവയർനസ് ഡിപ്പാർട്ട്മെന്റ് മുൻകൈയെടുത്ത് ആ ആഗ്രഹം നടത്തിക്കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. കുട്ടികൾക്ക് ദുബൈ പൊലീസിന്റെ യൂണിഫോം സമ്മാനമായി നൽകുകയും പൊലീസിന്റെ ലക്ഷ്വറി കാറിൽ യാത്ര ചെയ്യാൻ അവസരം നൽകുകയും ചെയ്‍തു. കൂടാതെ,ദുബൈ പൊലീസിന്റെ കെ-9 സ്‍ക്വാഡ് കുട്ടികൾക്കായി ഡോഗ് ഷോയും ഒരുക്കി. മക്കളുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തതിന് മാതാപിതാക്കൾ പൊലീസിനോട് നന്ദി പറഞ്ഞു
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5.
Comments (0)