Posted By user Posted On

nafis സ്വദേശിവത്കരണത്തിൽ കൃത്രിമം കാണിച്ച് പണം തട്ടി; യുഎഇയിൽ കമ്പനി ഉടമയും മാനേജറും ജയിലിൽ

അബുദാബി: യുഎഇയിൽ സ്വദേശിവത്കരണ നടപടികളിൽ കൃത്രിമം കാണിച്ച സ്വകാര്യ കമ്പനി nafis ഉടമയ്ക്കും മാനേജർക്കുമെതിരെ നടപടി. ഇരുവരെയും ജയിലിൽ അടയ്ക്കാനാണ് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടത്. സ്വദേശികളെ നിയമിക്കുന്നതിന് യുഎഇ സർക്കാർ സഹായം നൽകുന്ന നാഫിസ് പദ്ധതി പ്രകാരം 296 സ്വദേശികളെ ഈ കമ്പനി ട്രെയിനികളായി നിയമിച്ചെന്ന് കാട്ടിയാണ് കമ്പനി പണം തട്ടിയത്. തുടർന്ന് ഇത്രയധികം സ്വദേശികൾക്ക് ഇ-കൊമേഴ്സ്, കൊമേഴ്‍സ്യൽ ലിറ്റിഗേഷൻ എന്നീ മേഖലകളിൽ പരിശീലനം നൽകാനെന്ന പേരിൽ കമ്പനി നാഫിസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു.അതേസമയം, ഇവർക്കായി സർക്കാറിൽ നിന്ന് ലഭിക്കുന്ന പണത്തിൽ നിശ്ചിത തുക ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ഇത് ചില ജീവകാരണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു കമ്പനി പറഞ്ഞത്. എന്നാൽ പണം നൽകാത്തവരെ പരിശീലനത്തിന്റെ മൂല്യനിർണയത്തിൽ പരാജയപ്പെടുത്തുമെന്നും കമ്പനി അധികൃതർ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുഎഇയിലെ സ്വദേശികളുടെ മത്സരക്ഷമത വർദ്ധിപ്പിക്കാനും രാജ്യത്തെ സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലുകൾ ചെയ്യാൻ അവരെ പ്രാപ്‍തമാക്കാനും ലക്ഷ്യമിട്ടാണ് നാഫിസ് പദ്ധതി തുടങ്ങിയത്. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. നാഫിസ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്‍ത് അക്കൗണ്ട് സൃഷ്ടിച്ച ശേഷം സ്വദേശികൾക്ക് അവരുടെ യോ​ഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ അവസരങ്ങളും പരിശീലന സാധ്യതകളും പോസ്റ്റ് ചെയ്യാവുന്നതാണ്. ഇങ്ങനെ തങ്ങളുടെ സ്ഥാപനത്തിലേക്ക് സ്വദേശി ജീവനക്കാരെ ആകർഷിക്കുകയും ചെയ്യാം. ഇങ്ങനെ നിയമിക്കപ്പെടുന്നവർക്ക് സർക്കാർ പ്രത്യേക ധനസഹായം ഉൾപ്പെടെ നൽകും. ഈ വർഷം സ്വകാര്യ സ്ഥാപനങ്ങളിൽ നിശ്ചിത ശതമാനം സ്വദേശിവത്കരണം നിർബന്ധമാക്കിയതോടെ ചില സ്ഥാപനങ്ങൾ ഇതിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചത് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ കൃത്രിമം കാണിക്കുന്ന ഓരോ സ്വദേശി ജീവനക്കാരന്റെയും പേരിൽ ഇരുപതിനായിരം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നാണ് വ്യവസ്ഥ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *