Posted By user Posted On

expatഹണി ട്രാപ്പിൽ പെട്ടു, ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ മുഹമ്മദലി തടഞ്ഞു :ഗൾഫിൽ പ്രവാസി മലയാളി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ

റിയാദ്: കഴിഞ്ഞ ദിവസമാണ് പ്രവാസി മലയാളി സൗദി അറേബ്യയിൽ expat സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചത്. മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലി (58) ആണ് മരിച്ചത്. ചെന്നൈ സ്വദേശി മഹേഷ്​ (45) ആണ് മുഹമ്മദലിയെ കുത്തിയത്. ജെംസ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജുബൈലിലെ ലേബർ ക്യാമ്പിൽ സഹതാമസക്കാരായിരുന്നു. സംഭവത്തിന് ശേഷം സ്വയം കഴുത്തു മുറിച്ച നിലയിൽ കണ്ട പ്രതിയെ പൊലീസ്​ ജുബൈൽ ജനറൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മഹേഷിന്റെ ആരോഗ്യ നില മെച്ചപ്പെട്ടത്തോടെ ഇയാളെ പോലീസ് ചോദ്യം ചെയ്യ്തു.ഈ സമയത്ത് മഹേഷ്‌ പോലീസിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹണി ട്രാപ്പിൽപ്പെട്ടതിന്റെ മനോവിഷമത്തിൽ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാൻ ശ്രമിച്ച മുഹമ്മദലിക്ക്​ അബദ്ധവശാൽ കുത്തേൽക്കുകയായിരുന്നു എന്നാണ്​ മഹേഷ്‌ പറഞ്ഞത്. ആയിഷ എന്ന് പേരുള്ള യുവതിയെ ടിക് ടോക് വഴി പരിചയപെട്ടെന്നും അവരുമായി പ്രണയത്തിലായിരുന്നെന്നുമാണ് പ്രതി പറഞ്ഞത്. എന്നാൽ ഈ പേരിൽ യുവതി തന്റെ പക്കൽ നിന്ന് 30,000 റിയാൽ (ഏകദേശം 6.3 ലക്ഷം രൂപ) തട്ടിയെടുത്തെന്നും ഇനിയും പണം നൽകിയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതി പറയുന്നു. ഈ സംഭവം മനോവിഷമത്തിന് ഇടയാക്കിയെന്നും തുടർന്ന് സ്വയം കുത്തി മരിക്കാൻ ശ്രമിക്കുന്നത് കണ്ട മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ അദ്ദേഹത്തിന് കുത്തേൽക്കുകയായിരുന്നു എന്നുമാണ് ഇയാൾ പറയുന്നത്. ഞായറാഴ്ച്ച ഉച്ചക്ക് മുഹമ്മദലി ശുചിമുറിയിലേക്ക് പോയ സമയത്താണ് താൻ കത്തി കൊണ്ട് സ്വയം കുത്തിയത്. ബഹളം കേട്ട് ശുചിമുറിയിൽനിന്നും പുറത്തിറങ്ങിയ മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പിന്നീട് എന്താണുണ്ടായതെന്ന് തനിക്ക് ഓർമയില്ലെന്നുമാണ്​ മഹേഷ് വെളിപ്പെടുത്തിയത്. മുഹമ്മദലിയെ കുത്തിയ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു ആദ്യം മഹേഷ്‌ നൽകിയ മൊഴി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *