expat ഒരു മാസമായി യുഎഇ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ദുബൈ: പ്രവാസി മലയാളി ദുബൈയിൽ നിര്യാതനായി. കാസർകോട് സ്വദേശി ഹാരിസ് ആണ് മരിച്ചത് expat. 47 വയസ്സായിരുന്നു. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ ഒരുക്കം നടക്കുന്നതിനിടെ അസുഖം മൂർച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ദുബൈയിൽ വ്യാപാരിയായ ഹാരിസ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും സഫിയയുടെയും മകനാണ്. ആയിഷയാണ് ഭാര്യ. ഹാഫിസ്, ഹിഫാസ്, ഫിദ, ഹന എന്നിവരാണ് മക്കൾ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)