Posted By user Posted On

expatയുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു, രണ്ട് പേർക്ക് പരുക്ക്

യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു. നെടുമങ്ങാട് അഴിക്കോട് മരുതിനകം കൈലായത്ത് expat വീട്ടിൽ മുഹമ്മദ് ഫൈസൽ ആണ് റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. 21 വയസ്സായിരുന്നു. ഫൈസലിനൊപ്പം ഉണ്ടായിരുന്ന ബന്ധുവിനും സുഹൃത്തിനും ഗുരുതരമായി പരുക്കേറ്റു. പാലോട് ഇലവുപാലം സ്വദേശി നിഷാദിനും കോഴിക്കോട് സ്വദേശിക്കുമാണ് പരിക്കേറ്റത്. ഇരുവരും റാസൽഖൈമ ആശുപത്രിയിൽ ചികിത്സയിലാണ്. നൗഷാദിന്റെയും ഷൈലയുടെയും മകനാണ് മരിച്ച മുഹമ്മദ് ഫൈസൽ. സഹോദരി: ഫർഹാന. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *