Posted By user Posted On

identity number uaeഎമിറേറ്റ്സ് ഐഡി ഇനിയും പുതുക്കിയില്ലെ? വൻ തുക പിഴ നൽകേണ്ടി വരും

അബുദാബി∙ കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് വൻ തുക പിഴ ചുമത്തും. identity number uae പരമാവധി 1000 ദിർഹം (22216 രൂപ) വരെ പിഴ ചുമത്തുമെന്നാണ് വിവരം. കാലപരിധി കഴിഞ്ഞ് 30 ദിവസം (ഗ്രേസ് പീരിയഡ്) പിന്നിട്ടാൽ പ്രതിദിനം 20 ദിർഹം (444 രൂപ) വീതമാണ് പിഴ ഈടാക്കുക. ഇത്തരത്തിൽ പരാമവധി 1000 ദിർഹം വരെ ഈടാക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് ഇക്കാര്യം അറിയിച്ചത്. വീസ തീരുന്നതിനൊപ്പമാണ് എമിറേറ്റ്സ് ഐഡിയും പുതുക്കേണ്ടത്. കാരണം, വീസാ വിവരങ്ങളുമായി എമിറേറ്റ്സ് ഐഡി ബന്ധിപ്പിച്ചതിനാലാണ് രണ്ടും ഒരുമിച്ച് പുതുക്കേണ്ടി വരുന്നത്. മൊത്തം 250 ദിർഹമാണ് ഫീസ്. (100 ദിർഹം എമിറേറ്റ്സ് ഐഡിക്കും 100 ദിർഹം സ്മാർട്ട് സർവീസ് ഫീസും 50 ഇലക്ട്രോണിക് സർവീസ് ഫീസ്). അടിയന്തരമായി കാർഡ് ആവശ്യമുള്ളവർ 50 ദിർഹം അധികം നൽകണം. പുതുക്കിയിട്ടില്ലെങ്കിൽ ഐസിപിയുടെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ റജിസ്റ്റർ ചെയ്ത് വ്യക്തികൾക്ക് നേരിട്ടു പുതുക്കാവുന്നതാണ്. നിങ്ങൾക്ക് ഇത്തരത്തിൽ പുതുക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിനായി അംഗീകൃത ടൈപ്പിങ് സെന്ററുകളെ ആശ്രയിക്കാവുന്നതാണ്. വ്യക്തിഗത വിവരങ്ങൾ തെറ്റുകൂടാതെ ടൈപ്പ് ചെയ്ത് കളർ ഫോട്ടോ, പാസ്പോർട്ട് കോപ്പി എന്നിവ അറ്റാച്ച് ചെയ്ത് ഫീസടയ്ക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഐഡി കൊറിയറായി വീട്ടിലെത്തും. ഭിന്നശേഷിക്കാർ, നയതന്ത്ര ഉദ്യോഗസ്ഥർ, രാജ്യാന്തര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർക്ക് ഇളവുണ്ട്. ഇത്തരക്കാർ ഇളവിനായി ഐസിപി വെബ്സൈറ്റിലോ (www.icp.gov.ae) സ്മാർട്ട് ആപ്പിലോ (UAE ICP)അപേക്ഷിക്കുകയാണ് വേണ്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *