oxford academyപ്രതികൂല കാലാവസ്ഥ; യുഎഇയിലെ ചില സ്ക്കൂളുകൾ നേരത്തെ അധ്യയനം അവസാനിപ്പിക്കും, രക്ഷിതാക്കൾക്ക് സന്ദേശം അയച്ചു
രാജ്യത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബായിലെ ചില സ്‌കൂളുകൾ നേരത്തെ പ്രവർത്തനം oxford academy അവസാനിക്കുന്നു. രക്ഷിതാക്കൾക്ക് സ്‌കൂൾ മാനേജ്‌മെന്റുകൾഇതു സംബന്ധിച്ച് സന്ദേശം അയച്ചു. മോശമായ കാലാവസ്ഥയും റോഡിന്റെ അവസ്ഥയും കാരണം പതിവിലും നേരത്തെ സ്‌കൂളിന്റെ പ്രവർത്തനം അവസാനിക്കുന്നുവെന്നാണ് സന്ദേശത്തിൽ വ്യക്തമാക്കുന്നത്. ”നിങ്ങളുടെ വാർഡുകളുടെ ഡ്രോപ്പ് ഓഫ് സമയത്തിനായി ഡ്രൈവറെ ബന്ധപ്പെടാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. വെള്ളം കെട്ടിക്കിടക്കുന്ന റോഡുകൾ കാരണം കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. സ്വന്തം വാഹനത്തിലെത്തുന്ന രക്ഷിതാക്കൾ വിദ്യാർത്ഥികളെ ഉച്ചയ്ക്ക് 12.30ന് കൂട്ടിക്കൊണ്ടു പോകണം,’ ഒരു ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾക്ക് ലഭിച്ച സന്ദേശത്തിൽ ഇങ്ങനെയാണ് പറയുന്നത്. ഒരു ബ്രിട്ടീഷ് സ്‌കൂൾ ഇന്ന് രാവിലെ 11.30 ന് പ്രവർത്തനെ അവസാനിക്കുമെന്ന് അറിയിച്ചിരുന്നു. ദുബായിലെ മറ്റൊരു ബ്രിട്ടീഷ് സ്‌കൂൾ രാവിലെ 11 മണിക്ക് സ്‌കൂളിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയും മഴയും വെള്ളക്കെട്ടും നിലനിൽക്കുന്നതിനാൽ സുരക്ഷ കുട്ടികളുടെ കണക്കിലെടുത്ത് യുഎഇയിലെ ചില സ്വകാര്യ സ്‌കൂളുകൾ വ്യാഴാഴ്ച ഒൺലൈൻ ക്ലാസിലേക്ക് മാറിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)