domestic housekeepingയുഎഇയിൽ ഗാർഹിക തൊഴിലാളികൾക്ക് ഏപ്രിൽ 1 മുതൽ ശമ്പളം പുതിയ സംവിധാനത്തിലൂടെ
അബുദാബി: യുഎഇയിൽ ഗാർഹിക ജോലിക്കാരുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) domestic housekeeping വഴിയാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഏപ്രിൽ 1 മുതൽ ഈ സംവിധാനത്തിലൂടെ മാത്രമേ ശമ്പളം നൽകാൻ പാടുള്ളൂ എന്നാണ് നിർദേശം ഈ സമയത്തിനുള്ളിൽ തൊഴിലാളികളുടം അക്കൗണ്ട് നടപടികൾ പൂർത്തിയാക്കി ശമ്പളം ബാങ്കു വഴി ആക്കണമെന്നും തൊഴിലുടമകൾക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഡബ്ല്യുപിഎസ് മന്ത്രാലയവുമായി ബന്ധിപ്പിച്ചതിനാൽ യഥാസമയം ശമ്പളം ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താമെന്ന് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്ല അൽ നുഐമി പറഞ്ഞു. ഇത് വഴി തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് മന്ത്രാലയത്തിന് ഉറപ്പ് വരുത്താനും സാധിക്കും. ജീവനക്കാർക്ക് ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, എക്സ്ചേഞ്ച് തുടങ്ങി അംഗീകൃത ധനവിനിമയ സ്ഥാപനങ്ങൾ വഴി പണം പിൻവലിക്കാം. 2009 മുതൽ വേതനസുരക്ഷാ പദ്ധതി വഴിയാണ് രാജ്യത്തെ സ്ഥാപനങ്ങൾക്കു കീഴിലെ ജോലിക്കാർക്ക് ശമ്പളം നൽകിവരുന്നത്. വീട്ടുവേലക്കാർ, ആയമാർ, പാചകക്കാർ, പൂന്തോട്ട പരിപാലകർ, ഡ്രൈവർമാർ, സുരക്ഷാ ഉദ്യോഗസഥർ, കൃഷിത്തോട്ടത്തിൽ ജോലി ചെയ്യുന്നവർ, പഴ്സനൽ അസിസ്റ്റന്റ്, ട്യൂട്ടർ, വ്യക്തിഗത പരിശീലകൻ, നഴ്സ്, ഫാമിലി ബോട്ട് ഓപറേറ്റർ, സെയ്‌ലർ, കുതിര പരിപാലകർ, ഫാൽക്കൺ പരിശീലകർ, വീട്ടിൽ അകത്തെയും പുറത്തെയും ജോലിക്കാർ തുടങ്ങി 19 വിഭാഗം ജീവനക്കാരാണ് ഗാർഹിക തൊഴിലാളികളിൽ ഉൾപ്പെടുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)