Posted By user Posted On

work contract പ്രധാന അറിയിപ്പ്; യുഎഇയിൽ തൊഴിൽ കരാറിന് സമയപരിധി നീട്ടി

അബുദാബി; യുഎഇയിൽ തൊഴിൽ കരാർ ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റാനുള്ള സമയപരിധി നീട്ടി work contract. ഡിസംബർ 31 വരെയാണ് സമയ പരിധി നീട്ടിയത്. നേരത്തെ ഇത് ഫെബ്രുവരി ഒന്നിനകം മാറ്റണമെന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നത്. എന്നാൽ, ഈ അറിയിപ്പ് പ്രകാരം വിവിധ കമ്പനികൾ തൊഴിൽ കരാർ മാറ്റാനായി കൂട്ടത്തോടെ എത്തുകയായിരുന്നു. ഈ സാഹചര്യം എമിഗ്രേഷനിലും ടൈപ്പിങ് സെന്ററിലും വലിയ തിരക്കിനിടയാക്കി. തുടർന്ന്, ഈ കുറഞ്ഞ സമയത്തിനകം എല്ലാ കമ്പനിക്കാർക്കും മാറ്റാനാവില്ലെന്ന് കണ്ടെത്തുകയും കാലപരിധി നീട്ടാൻ അധികൃതർ തീരുമാനിക്കുകയുമായിരുന്നു. ജോലി തുടങ്ങുന്നതും അവസാനിക്കുന്നതും രേഖപ്പെടുത്തി തയാറാക്കുന്നതാണ് ലിമിറ്റഡ് കോൺട്രാക്ട്. അൺലിമിറ്റഡ് കരാറിൽ തുടങ്ങുന്ന തീയതി മാത്രമേ രേഖപ്പെടുത്തൂ. പുതിയ തൊഴിൽ നിയമം അനുസരിച്ച് അൺലിമിറ്റ‍ഡ് കോൺട്രാക്ട് ജനുവരി മുതൽ ഇല്ലാതായിരുന്നു. നിലവിൽ ഈ കരാറിലുള്ളവർ കാലാവധി തീരുന്ന മുറയ്ക്ക് ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറണം. മൂന്നിൽ രണ്ടു ഭാഗം പേരുടെയും കരാർ കാലാവധി ഡിസംബർ 31 ആകുമ്പോഴേക്കും തീരുമെന്നാണ് മന്ത്രാലയത്തിന്റെ നി​ഗമനം. അതോടൊപ്പം തന്നെ, തൊഴിലാളിക്ക് ലിമിറ്റഡ് കോൺട്രാക്ട് അനുസരിച്ച് സേവനാന്തര ആനുകൂല്യം കൂടുതൽ ലഭിക്കും. ഫുൾടൈം, പാർട് ടൈം, മണിക്കൂർ എന്നിവ അടിസ്ഥാനമാക്കി ഇരുവരും ഒപ്പിട്ട കരാർ അനുസരിച്ചായിരിക്കും ജോലി. ഇഷ്ടമുള്ള കാലത്തേക്കു കരാറുണ്ടാക്കാം. ഗോൾഡൻ വീസ, ഗ്രീൻ റെസിഡൻസി വീസ, റിമോട്ട് വർക്ക് വീസ, ഫ്രീലാൻസർ വീസ തുടങ്ങി സ്വന്തം സ്പോൺസർഷിപ്പിൽ ഉള്ള വീസക്കാർക്ക് മറ്റു കമ്പനികളുമായി ഹ്രസ്വകാല തൊഴിൽ കരാർ ഉണ്ടാക്കി ജോലി ചെയ്യാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *