Posted By user Posted On

family court near meകടം വാങ്ങിയ പണം തിരികെ നൽകിയില്ല; യുഎഇയിൽ ഭാര്യയ്ക്കെതിരെ പരാതിയുമായി യുവാവ് കോടതിയിൽ

കടം വാങ്ങിയ പണം തിരകെ നൽകാത്ത ഭാര്യയ്ക്കെതിരെ പരാതിയുമായ ഭർത്താവ്. കേസിൽ വാദം കേട്ട family court near me അബുദാബി കോടതി ഭർത്താവിൽ നിന്ന് കടം വാങ്ങിയ 4,53,000 ദിർഹം തിരികെ നൽകാൻ യുവതിയോട് നിർദ്ദേശിച്ചു. ഭാര്യയുടെ ജീവനാംശമാണെന്ന് പറഞ്ഞ് പണം തിരികെ നൽകാൻ യുവതി തയാറാകാതായതോടെയാണ് അറബ് യുവാവ് തന്റെ ഭാര്യയ്ക്കെതിരെ പരാതിയുമായി കോടതിയിലെത്തിയത്. ഭാര്യ ആവശ്യപ്പെട്ടത് പ്രകാരം 4,53,000 ദിർഹം ഗഡുക്കളായി ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായും മൂന്ന് മാസത്തിന് ശേഷം പണം തിരികെ നൽകാമെന്ന് യുവതി സമ്മതിച്ചതായും യുവാവ് പരാതിയിൽ പറയുന്നു. എന്നാൽ, പണം നൽകാൻ ഭാര്യ വിസമ്മതിച്ചെന്നും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പണം ലഭിച്ചില്ലെന്നും യുവാവ് പറയുന്നു. തന്റെ ഭാര്യയായതിനാൽ ഇടപാട് സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചിട്ടില്ലെന്നും പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കി. അതേസമയം, ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതിന്റെ എല്ലാ രേഖകളും ഭർത്താവ് കോടതിയിൽ ഹാജരാക്കി. പണം ലഭിച്ചതായി യുവതി സമ്മതിച്ചെങ്കിലും അത് ഭാര്യാഭർത്താക്കൻ എന്ന നിലയിലാണ് നൽകിയതെന്നും ഇത് വായ്പയല്ലെന്നും അവർ അവകാശപ്പെട്ടു എല്ലാ കക്ഷികളിൽ നിന്നും കേട്ട ശേഷം, അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റീവ് കേസുകൾ കോടതി വിധി പുറപ്പെടുവിച്ചു. ഭർത്താവിന്റെ പണം തിരികെ നൽകാൻ യുവതിയോട് കോടതി ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ യുവതി ഭർത്താവിന്റെ നിയമ ചെലവുകൾ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *