Posted By user Posted On

weather stationതണുത്ത് വിറച്ച് യുഎഇ; മൂന്ന് ദിവസത്തെ മഴയ്ക്ക് ശേഷം യുഎഇയിൽ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി

മൂന്ന് ദിവസത്തെ കനത്ത മഴയ്ക്ക് ശേഷം യുഎഇയിലെ താപനില ഈ ശൈത്യകാലത്ത് ഏറ്റവും താഴ്ന്ന നിലയിൽ weather station. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ജബൽ ജെയ്‌സിൽ ഞായറാഴ്ച രാവിലെ 1.9 ഡിഗ്രി സെൽഷ്യസ് തണുപ്പ് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. പുലർച്ചെ 4.15ഓടെയാണ് ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. രാജ്യത്ത് തുടർച്ചയായി മൂന്ന് ദിവസം മഴ ലഭിച്ചിരുന്നു. അൽ ഫഖയിൽ 118 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. യുഎഇയിൽ വാർഷിക ശരാശരി 100 മില്ലിമീറ്റർ മഴ രേഖപ്പെടുത്തുന്നത് കണക്കിലെടുക്കുമ്പോൾ ഇത് വളരെ പ്രധാനമാണ്. അതോടൊപ്പം തന്നെ മഴയ്ക്ക് ശേഷം പച്ചപ്പണിഞ്ഞ താഴ്‌വരയുടെ ഒരു അതിശയിപ്പിക്കുന്ന വീഡിയോ സ്റ്റോം സെന്റർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. റാസൽഖൈമയിലെ തീരദേശ പട്ടണമായ ഗലീലയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ രാജ്യത്ത് തെളിഞ്ഞ കാലാവസ്ഥയാണ്. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ പെയ്യുമെന്ന് എൻസിഎം പ്രവചിച്ചിട്ടില്ലെങ്കിലും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം നിലനിൽക്കുമെന്ന് അറിയിച്ചു. ജനുവരി 31 ചൊവ്വാഴ്ച താപനില ഉയരാൻ സാധ്യതയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *