air india express online booking38 മണിക്കൂർ ദുരിതം, നാട്ടിലേക്ക് പോയ പ്രവാസികൾ എത്തിയത് മറ്റൊരിടത്ത്; യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയിൽ വലഞ്ഞ് പ്രവാസി മലയാളികൾ
ഷാർജ: 38 മണിക്കൂർ നീണ്ട ദുരിതം അതിജീവിച്ച് ഒടുവിൽ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് air india express online booking പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ നാടണഞ്ഞു. വെള്ളിയാഴ്ച രാത്രി തകരാറിനെ തുടർന്ന് ഷാർജ വിമാനത്താവളത്തിൽ തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ് വലഞ്ഞത്. ഇവർ ഞായറാഴ്ച വൈകിട്ടോടെയാണ് ഒടുവിൽ നാട്ടിലെത്തിയത്. വെള്ളിയാഴ്ച രാത്രി 11.45ന് ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് (AI-998) ഒരു മണിക്കൂർ പറന്നതിന് ശേഷമാണ് തിരിച്ചിറക്കിയത്. 174 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഗർഭിണികളും കുഞ്ഞുങ്ങളും പ്രായമായവരും ബന്ധുക്കൾ മരിച്ചിട്ട് പോകുന്നവരുമൊക്കെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. നാട്ടിലെത്തിക്കാനുള്ള മൃതദേഹവും അവരുടെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്നു. സാങ്കേതിക തകരാർ ഉള്ളതിനാൽ വിമാനം തിരിച്ചിറക്കുന്ന വിവരം മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് യാത്രക്കാരെ അറിയിച്ചത്. തുടർന്ന് യാത്രക്കാരെ എല്ലാവരെയും ടെർമിനലിലേക്ക് മാറ്റി. എന്നാൽ, ഇനി വിമാനം എപ്പോൾ പുറപ്പെടുമെന്നോ പകരം വിമാനം ഏർപെടുത്തുന്ന കാര്യമോ അധികൃതർ യാത്രക്കാരെ അറിയിച്ചില്ല. ഉച്ചക്ക് ശേഷം യാത്രക്കാരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റി. തൊട്ടടുത്ത് താമസിക്കുന്നവരെ വീടുകളിലേക്ക് തിരിച്ചയച്ചു. യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവിൽ എല്ലാവരെയും പല പല വിമാനങ്ങളിലായാണ് നാട്ടിലേക്ക് എത്തിച്ചത്. ചില യാത്രക്കാരെ തിരുവനന്തപുരം വിമാനത്താളം വഴി എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട്ടേക്ക് യാത്ര സൗകര്യം ഒരുക്കാമെന്ന് എയർ ഇന്ത്യ അധികൃതർ ഉറപ്പ് നൽകിയിരുന്നു. ഇതോടെ ഇവർക്ക് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വീണ്ടും യാത്ര ചെയ്യേണ്ടി വന്നു. കുറച്ചുപേർ ചെന്നൈ വിമാനത്തിലാണ് യാത്ര ചെയ്തത്. അവസാന ബാച്ച് യാത്രക്കാരെ ഞായറാഴ്ച ഉച്ചക്ക് 12.51ൻറെ കോഴിക്കോട് വിമാനത്തിൽ നാട്ടിലേക്കയച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)