dubai car impoundഇത് താൻ ഡാ പൊലീസ്; ശമ്പള കുടിശ്ശിക നൽകാത്തതിന് വിധവയായ അമ്മ ജയിലിലായി; ആഴ്ചകളോളം വീട്ടിൽ തനിച്ചായ കുഞ്ഞുങ്ങൾക്ക് തുണയായി യുഎഇ പൊലീസ്
ആഴ്ചകളോളം വീട്ടിൽ തനിച്ചായിരുന്ന ജയിൽ തടവുകാരിയുടെ മക്കൾക്ക് സംരക്ഷണമൊരുക്കി dubai car impound മാതൃകകാട്ടി ദുബായ് പോലീസ്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഉൾപ്പെട്ട് ജയിലിലായ സ്ത്രീ ആദ്യ ഘട്ടത്തിൽ കുട്ടികൾ അപാർട്ട്മെൻറിൽ തനിച്ചാണെന്ന കാര്യം പൊലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഇവർ വെള്ളമോ വൈദ്യുതിയോ രക്ഷാധികാരിയോ ഇല്ലാത്ത വീട്ടിൽ കുട്ടികൾ ഒറ്റയ്ക്കാണെന്ന വിവരം ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. സാമൂഹിക പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയാൽ കുട്ടികൾ തന്നിൽ നിന്ന് വേർപെട്ടുപോകുമെന്ന് ഭയന്നതാണ് ഇക്കാര്യം മറച്ചുവച്ചതെന്നും അമ്മ വ്യക്തമാക്കി. ഇതോടെ വനിതാ ജയിൽ അന്തേവാസിയുടെ മൂന്ന് കുട്ടികളെ പരിപാലിക്കാൻ ദുബായ് പോലീസ് ഉദ്യോഗസ്ഥ രംഗത്തെത്തി. ആഴ്ചകളോളം വീട്ടിൽ തനിച്ചായിരുന്ന 9,12, 15 വയസുള്ള കുട്ടികളെയാണ് ദുബായ് പൊലീസിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തിയത്. യുവതിയെ മോചിപ്പിക്കുന്നതുവരെ കുട്ടികൾക്ക് സംരക്ഷണം നൽകുമെന്നും പൊലീസ് വ്യക്തമാക്കി. മാതാവിൻറെ ആഗ്രഹംപോലെ കുട്ടികളെ വേർപെടുത്താതെ സംരക്ഷിക്കാനാണ് പൊലീസ് തീരുമാനിച്ചത്. ഷാർജ സാമൂഹിക സേവന വകുപ്പിൻറെ ബാലാവകാശ സംരക്ഷണ വകുപ്പ് അധികൃതരുടെ സഹകരണത്തോടെയാണ് കുട്ടികളുടെ കാര്യത്തിൽ പൊലീസ് ഇടപെട്ടത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ വിധവയായ സ്ത്രീ വാടക കുടിശ്ശികയും യൂട്ടിലിറ്റി ബില്ലുകളും അടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ജയിലിലായത്. ഉടൻ തന്നെ മോചിതയാകുമെന്ന പ്രതീക്ഷയിൽ മക്കളെ അവർ വീട്ടിൽ തന്നെ നിർത്തുകയായിരുന്നു. ജയിലിലേക്ക് പോകുന്നതിന് മുമ്പായി സ്ത്രീ ഒരു സുഹൃത്തിനെ കുട്ടികളെ ശ്രദ്ധിക്കാൻ ഏൽപിച്ചിരുന്നു. അതിനിടെ ഹുമാനിറ്റേറിയൻ കെയർ സെന്റർ യുവതിയുടെ കാലഹരണപ്പെട്ട വാടകയും യൂട്ടിലിറ്റി ബില്ലുകളും തീർക്കുകയും ചെയ്തു. നിലവിൽ മൂന്ന് കുട്ടികളും ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും അമ്മയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)