Posted By user Posted On

halibutയുഎഇയിൽ നിരോധിത മത്സ്യയിനങ്ങളുടെ വിൽപ്പന; കർശന നടപടിയുമായി അധികൃതർ

യുഎഇയിൽ നിരോധിത മത്സ്യയിനങ്ങളെ പിടിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന halibut മത്സ്യത്തൊഴിലാളികൾക്കും വ്യാപാരികൾക്കും എതിരെ ക്യാപെയ്നുമായി അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA). പ്രജനന വേളയിൽ ഗോൾഡ്‌ലൈൻഡ് സീബ്രീം (റബ്‌ഡോസർഗസ് സർബ), കിംഗ് സോൾജിയർ ബ്രീം (ആർജിറോപ്‌സ് സ്‌പിനിഫർ) എന്നിവയുടെ മത്സ്യബന്ധനവും വിപണനവും നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായാണ് നീക്കം. പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 2021-ലെ മന്ത്രിതല പ്രമേയം 1-ാം നമ്പർ നടപ്പാക്കാനാണ് ബോധവൽക്കരണ പരിപാടിയെന്ന് ADAFSA പറഞ്ഞു. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഈ ഇനം മത്സ്യങ്ങൾക്ക് അവയുടെ സുസ്ഥിരത ഉറപ്പാക്കുകയും മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനും ശരീയായ രീതിയിൽ വളരാനും പുനരുൽപ്പാദിപ്പിക്കാനും അവസരം നൽകുക എന്നതാണ് ക്യാപെയ്നിന്റെ ലക്ഷ്യം. ഓരോ വർഷവും ഫെബ്രുവരി 1 മുതൽ 28 വരെയുള്ള ഒരു നിശ്ചിത കാലയളവിൽ 2021-ൽ ആരംഭിച്ച ബ്രീഡിംഗ് സീസണിൽ ഗോൾഡ്‌ലൈൻഡ് സീബ്രീമിന്റെയും കിംഗ് സോൾജർ ബ്രീമിന്റെയും മത്സ്യബന്ധനവും വ്യാപാരവും മന്ത്രിതല തീരുമാന പ്രകാരം രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ എല്ലാ മത്സ്യ മാർക്കറ്റുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും അവയുടെ ഉത്ഭവം പരിഗണിക്കാതെ തന്നെ ഇവയുടെ വിൽപ്പനയ്ക്കും വിലക്കുണ്ട്. എമിറേറ്റിന്റെ സെൻട്രൽ ഫിഷ് മാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, അടുക്കളകൾ എന്നിവിടങ്ങളിലെ മത്സ്യ വിൽപന കേന്ദ്രങ്ങളിലും മത്സ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുകയും വീണ്ടും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന കമ്പനികൾ എന്നിവയിൽ അവബോധം വളർത്തുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനും മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും സഹായിക്കുന്ന പ്രകൃതിവിഭവങ്ങളിലൊന്നാണ് മത്സ്യം എന്ന് ADAFSA ഊന്നിപ്പറഞ്ഞു. നിരവധി മത്സ്യങ്ങളുടെ ജൈവവൈവിധ്യം ഉറപ്പാക്കുന്നതിനൊപ്പം മത്സ്യസമ്പത്ത് നിലനിർത്തുന്നതിനും ആഗോളതലത്തിൽ ഉപയോഗിക്കുന്ന ശാസ്ത്രീയ രീതികളിലൊന്നാണ് മുട്ടയിടുന്ന കാലങ്ങളിൽ മത്സ്യബന്ധനം നിരോധിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. തീരുമാനമനുസരിച്ച്, മത്സ്യത്തൊഴിലാളികൾ തങ്ങളുടെ മത്സ്യബന്ധന ഉപകരണങ്ങളിൽ അബദ്ധത്തിൽ പിടിക്കപ്പെട്ട ഈ രണ്ട് ഇനങ്ങളെയും ഈ നിരോധന കാലയളവിൽ തിരികെ വെള്ളത്തിലേക്ക് വിടണം എന്നതാണ് വ്യവസ്ഥ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *