petrol യുഎഇയിൽ ഫെബ്രുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു; നിങ്ങളുടെ വാഹനത്തിൽ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കാൻ എത്ര പണം വേണ്ടിവരും?
യുഎഇയിൽ ഫെബ്രുവരി മാസത്തെ റീട്ടെയിൽ ഇന്ധന വില ചൊവ്വാഴ്ച (ജനുവരി 31) പ്രഖ്യാപിച്ചു. petrol ഇന്ധനവില കമ്മറ്റി ലിറ്ററിന് 27 ഫിൽസ് വരെയാണ് വില വർധിപ്പിച്ചത്. ഫെബ്രുവരി 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമാണ് വില. ജനുവരിയിൽ ഇത് 2.78 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.93 ദിർഹമാണ് പുതിയ വില, ജനുവരിയിൽ 2.67 ദിർഹമായിരുന്നു വില. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.86 ദിർഹമാണ് നിലവിൽ വില, കഴിഞ്ഞ മാസം 2.59 ദിർഹം ആയിരുന്നു വില. ജനുവരിയിലെ 3.29 ദിർഹത്തെ അപേക്ഷിച്ച് ഡീസൽ ലിറ്ററിന് 3.38 ദിർഹമായിരിക്കും ഇനി ഈടാക്കുക. ജനുവരിയിൽ ലിറ്ററിന് 52 ഫിൽസ് വരെ വില കുറച്ചിരുന്നു. നിങ്ങൾ ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, ഫെബ്രുവരിയിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് ജനുവരിയിൽ ഉണ്ടായിരുന്നതിനേക്കാൾ 13.77 ദിർഹം മുതൽ 22.32 ദിർഹം വരെ കൂടുതൽ ചിലവ് വരും.
ഫെബ്രുവരിയിലെ ഏറ്റവും പുതിയ പെട്രോൾ വില:
വിഭാഗം | ഇന്ധന വില (ഫെബ്രുവരി) | ഇന്ധന വില ( ജനുവരി) | വ്യത്യാസം |
സൂപ്പർ 98 പെട്രോൾ | 3.05 | 2.78 | +27 fils |
സ്‌പെഷ്യൽ 95 പെട്രോൾ | 2.93 | 2.67 | +26 fils |
ഇ-പ്ലസ് 91 പെട്രോൾ | 2.86 | 2.59 | +27 fils |
നിങ്ങളുടെ വാഹനത്തിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കാൻ എത്ര പണം വേണ്ടി വരുമെന്ന് പരിശോധിക്കാം:
കോംപാക്റ്റ് കാറുകൾ ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റർ
വിഭാഗം | ഫുൾ ടാങ്ക് ഇന്ധന വില ( ഫെബ്രുവരി) | ഫുൾ ടാങ്ക് ഇന്ധന വില ( ജനുവരി ) |
സൂപ്പർ 98 പെട്രോൾ | 155.55 | 141.78 |
സ്‌പെഷ്യൽ 95 പെട്രോൾ | 149.43 | 136.17 |
ഇ-പ്ലസ് 91 പെട്രോൾ | 145.86 | 132.09 |
സെഡാൻ
ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റർ
വിഭാഗം | ഫുൾ ടാങ്ക് ഇന്ധന വില ( ഫെബ്രുവരി) | ഫുൾ ടാങ്ക് ഇന്ധന വില ( ജനുവരി ) |
സൂപ്പർ 98 പെട്രോൾ | 189.1 | 172.36 |
സ്‌പെഷ്യൽ 95 പെട്രോൾ | 181.66 | 165.54 |
ഇ-പ്ലസ് 91 പെട്രോൾ | 177.32 | 155 |
എസ് യു വി
ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റർ
വിഭാഗം | ഫുൾ ടാങ്ക് ഇന്ധന വില ( ഫെബ്രുവരി) | ഫുൾ ടാങ്ക് ഇന്ധന വില ( ജനുവരി ) |
സൂപ്പർ 98 പെട്രോൾ | 225.7 | 205.72 |
സ്‌പെഷ്യൽ 95 പെട്രോൾ | 216.82 | 197.58 |
ഇ-പ്ലസ് 91 പെട്രോൾ | 211.64 | 191.66 |
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)