Posted By user Posted On

sim swap fraudതട്ടിപ്പുകാരുടെ കെണിയിൽ വീഴല്ലേ, വലിയ വില കൊടുക്കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ മന്ത്രാലയം

യുഎഇയിൽ സോഷ്യൽ മീഡിയ വഴിയും ഫോൺ സന്ദേശങ്ങൾ വഴിയും പുതിയ രീതിയിൽ തട്ടിപ്പ് നടക്കുന്നതായി sim swap fraud ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ തട്ടിപ്പുകാരിൽ നിന്ന് ലഭിക്കുന്ന വഞ്ചനാപരമായ വാചക സന്ദേശങ്ങളിലും കോളുകളിലും കുടുങ്ങരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ആളുകളാണ് ഫോൺ കോളുകളും സന്ദേശങ്ങളും അയക്കുന്നത്, ഇരയുടെ സ്വകാര്യ വിവരങ്ങൾ മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അതിനാൽ ഈ വിവരങ്ങൾ നൽകണമെന്നും പറഞ്ഞുള്ള കോളുകളും സന്ദേശങ്ങളുമാണ് ലഭിക്കുക. ചിലരോട് തങ്ങളുടെ വിവരങ്ങൾ സന്ദേശങ്ങളായി അയയ്ക്കാനും ഇത്തരം തട്ടിപ്പുകാർ ആവശ്യപ്പെടുന്നുണ്ട്. താമസക്കാരുടെ സ്വകാര്യ വിവരങ്ങൾ ടെക്‌സ്‌റ്റ് വഴി അപ്‌ഡേറ്റ് ചെയ്യാൻ മന്ത്രാലയം പ്രതിനിധികൾ ആവശ്യപ്പെടില്ലെന്ന് മുന്നറിയിപ്പിൽ അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ കോളുകളോ ടെക്‌സ്‌റ്റ് മെസേജുകളോ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *