bloomberg green ‘ദി ലൂപ്പ്’ വരുന്നു! 93 കിലോമീറ്റർ കാലാവസ്ഥാ നിയന്ത്രിത ഹൈവേയുമായി യുഎഇ; പുതിയ പദ്ധതിയെ കുറിച്ച് അറിയാം
ദുബായ്; 93 കിലോമീറ്റർ കാലാവസ്ഥാ നിയന്ത്രിത സൈക്കിൾ ഹൈവേ പദ്ധതിയുമായി ദുബായ്. ‘ദി ലൂപ്പ്’ എന്നാണ് പുതിയ പദ്ധതിയെ വിളിക്കുന്നത് bloomberg green. 3 ദശലക്ഷത്തിലധികം നിവാസികളെ പ്രധാന സേവനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും മിനിറ്റുകൾക്കുള്ളിൽ നടത്തത്തിലൂടെയും സൈക്കിൾ സവാരിയിലൂടെയും ബന്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നിലവിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സൈക്ലിംഗിനും നടത്തത്തിനും വേണ്ടിയുള്ള ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ദുബായ് ആസ്ഥാനമായുള്ള ഡവലപ്പർ യുആർബി പറഞ്ഞു. ദുബായിലെ നിവാസികൾക്ക് നടത്തവും സൈക്ലിംഗും പ്രാഥമിക ഗതാഗത മാർഗ്ഗമാക്കുന്നതിന് ഈ പദ്ധതി വർഷം മുഴുവനും ആസ്വാദ്യകരമായ അനുഭവം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2040ഓടെ 20 മിനിറ്റ് ദൈർഘ്യമുള്ള നഗരമായി മാറുക എന്ന ദുബായുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ഈ ആശയം.
നഗര മൊബിലിറ്റിയിൽ സംരംഭകത്വത്തിനുള്ള ഏറ്റവും മികച്ച സ്ഥലമാണ് ദുബായ് എന്ന് യുആർബി സിഇഒ ബഹരാഷ് ബഗേറിയൻ പറഞ്ഞു. ലൂപ്പ് പ്രോജക്റ്റ് ആ സംരംഭകത്വ മനോഭാവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സുസ്ഥിര ഗതാഗത സംവിധാനങ്ങളേക്കാൾ കൂടുതലായ അർബൻ മൊബിലിറ്റി ഇൻഫ്രാസ്ട്രക്ചറുകളുടെ ഭാവിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിക്കാതെ തന്നെ സുസ്ഥിരമായ ഗതാഗതത്തിന്റെ ആസ്വാദ്യകരമായ രീതിയാണ് പുതിയ പദ്ധതിയിലൂടെ ആവിഷ്കരിക്കാൻ പോകുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)