expatയുഎഇയിൽ പ്രവാസി മലയാളി പൊള്ളലേറ്റ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
അബൂദബി: യുഎഇയിൽ പ്രവാസി മലയാളി പൊള്ളലേറ്റ് മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ബദറുദ്ദീൻ ആണ് മരിച്ചത് expat. 52 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ താമസസ്ഥലത്ത് കണ്ടെത്തിയത്. സമീപവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ ബുധനാഴ്ച ഇദ്ദേഹം മരിച്ചു. 20 വർഷത്തോളമായി അബൂദബിയിൽ ജോലി ചെയ്തു വരികയായിരുന്നു ബദറുദ്ദീൻ. നിലവിൽ പിക്കപ്പ് വാഹനത്തിൻറെ ഡ്രൈവറായിട്ടാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കുറച്ച് നാളുകൾക്ക് മുൻപാണ് ഇദ്ദേഹം നാട്ടിൽ പോയി അബുദാബിയിലേക്ക് മടങ്ങി എത്തിയത്. സംഭവത്തിൽ അബുദാബി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറിയാട് അറപ്പപ്പുറം പരേതനായ പള്ളിപ്പുറത്ത് കുഞ്ഞുമുഹമ്മദിൻറെ മകനാണ് മരിച്ച ബദറുദ്ദീൻ. മാതാവ്: പാത്ത കുഞ്ഞി. ഭാര്യ: ഫായിദ. മക്കൾ: ഫാരിസ്, റിഷാൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)