Posted By user Posted On

family court near meലൈസൻസില്ലാതെ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്തു; യുഎഇയിൽ പ്രവാസി യുവതിക്കെതിരെ പരാതി

ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്‌തുവെന്ന കേസിൽ യുവതിയെ family court near me കുറ്റവിമുക്തയാക്കി യുഎഇ കോടതി. റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമയായ യുവതിക്കെതിരെ മതിയായ തെളിവുകളില്ലെന്നും കുറ്റപത്രത്തിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടിയാണ് ദുബായ് കോടതി വെറുതെവിട്ടു.ഈജിപ്തിൽ നിന്നുള്ള 35 കാരിയായ യുവതിയാണ് കുറ്റവിമുക്തയാക്കപ്പെട്ടത്. ശരിയായ പെർമിറ്റ് ലഭിക്കാതെ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ ഇവർ സഹായിച്ചതായാണ് ആരോപണം. ലൈസൻസ് നേടാതെയാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതെന്നാണ് ഇവർക്കെതിരെ ഉന്നയിച്ച ആരോപണം. കഴിഞ്ഞ വർഷം ഒക്ടോബർ 18 ന് ഒരു പരിശോധനയെ തുടർന്നാണ് യുവതി പിടിയിലായത്. ചോദ്യം ചെയ്യലിൽ, യുവതി കുറ്റം നിഷേധിച്ചു, താൻ ഒരു ഇടനിലക്കാരനാണെന്നും നേരിട്ട് റിക്രൂട്ട് ചെയ്യുന്ന ആളല്ലെന്നുമാണ് ഇവർ പറഞ്ഞത്. ഏജൻസിയുടെ ട്രേഡ് ലൈസൻസ് അനുസരിച്ച്, വിസിറ്റ് വിസയിൽ രാജ്യത്ത് എത്തിയ ആളുകൾക്ക് ജോലി അവസരങ്ങൾ കണ്ടെത്തുന്നതിന് താൻ മധ്യസ്ഥ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നാണ് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. യുവതി യുഎഇയിൽ ജോലി കണ്ടെത്താൻ സഹായിക്കാൻ വിദേശത്ത് നിന്ന് ആളുകളെ കൊണ്ടുവന്നിട്ടില്ലെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. വിസിറ്റ് വിസയിൽ യുഎഇയിൽ ഇതിനകം ഉണ്ടായിരുന്ന ഫിലിപ്പീൻസിൽ നിന്നും മ്യാൻമറിൽ നിന്നുമുള്ള നിരവധി തൊഴിലാളികൾക്ക് ജോലി അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിന് മാത്രമാണ് അവൾ മധ്യസ്ഥത വഹിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി. പ്രതിക്കെതിരെ നൽകിയ തെളിവുകളിൽ തൃപ്തിയില്ലെന്ന് കോടതി പറഞ്ഞു. തുടർന്ന് ഇവരെ കുറ്റവിമുക്തയാക്കുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *