Posted By user Posted On

personal injury lawyerയുഎഇയിലെ മുസ്‍ലിം ഇതര വിഭാഗങ്ങൾക്കായുള്ള വ്യക്തി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ; നിയമ വ്യവസ്ഥകൾ വിശദമായി അറിയാം

യുഎഇയിൽ താമസിക്കുന്ന മുസ്‍ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ personal injury lawyer വരും. അബൂദബി എമിറേറ്റിൽ 2021 മുതൽ നടപ്പാക്കിയ നിയമമാണ് ഇനി യുഎഇ മുഴുവൻ ബാധകമാകുന്ന ഫെഡറൽ നിയമമായി മാറുന്നത്. രാജ്യത്തെ കോടതി മുമ്പാകെ നടക്കുന്ന വിവാഹങ്ങളുടെ കരാറുകളും രജിസ്‍ട്രേഷനും സംബന്ധിച്ച വ്യവസ്ഥകളാണ് നിയമത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. മുസ്‌ലിം അല്ലാത്തവരുടെ വിവാഹം മുതൽ പിന്തുടർച്ചവകാശം വരെയുള്ള കേസുകൾ യു എ ഇ കോടതിയിൽ വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തിൽ തീർപ്പാക്കുമെന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. മുസ്‌ലിംകൾ അല്ലാത്തവരുടെ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, സാമ്പത്തിക തർക്കങ്ങൾ, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കേസുകൾ പുതിയ വ്യക്തി നിയമത്തിന്റെ പരിധിയിൽ വരും. മറ്റു മതവിശ്വാസികൾക്ക് രാജ്യത്ത് നിലവിലുള്ള ഇസ്‌ലാമിക നിയമത്തിലെ വ്യവസ്ഥകൾ ബാധകമാക്കാതെ വിവാഹ മോചനം ഉൾപെടെയുള്ളവ സാധ്യമാകും. വിവാഹ മോചനത്തിനുള്ള കാരണം പുതിയ നിയമം അനുസരിച്ച് വ്യക്തമാക്കേണ്ട ആവശ്യമില്ല. ദമ്പതികളിൽ ഒരാൾ വിവാഹ മോചനം ആവശ്യപ്പെട്ടാൽ കോടതി അത് നൽകുമെന്നതാണ് നിയമത്തിൽ പറയുന്നത്. പെൺമക്കൾ വിവാഹത്തിന് രക്ഷിതാക്കളുടെ സമ്മതം വാങ്ങിയിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ വിവാഹിതരാകാൻ തീരുമാനിക്കുന്ന രണ്ട് പേർക്കും 21 വയസായിരിക്കണം. അനന്തരാവകാശ കേസുകളിൽ വിൽപത്രം ഇല്ലാത്ത സാഹചര്യത്തിൽ ആസ്തികൾ ഭാര്യക്കും മക്കൾക്കും തുല്യമായി പങ്കുവയ്ക്കാമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *