rent my houseസന്തോഷ വാർത്ത; യുഎഇ നിവാസികൾക്ക് ഇനി നേരിട്ട് ഡെബിറ്റ് കാർഡ് വഴി വീട്ടുവാടക അടയ്ക്കാം
ദുബായ്: ദുബായ് നിവാസികൾക്കിതാ ഒരു സന്തോഷ വാർത്ത. ഇനി ദുബായിലെ താമസക്കാർക്ക് rent my house നേരിട്ട് ഡെബിറ്റ് കാർഡ് വഴി വീട്ടുവാടക അടയ്ക്കാം. ദുബായ് ലാൻഡ് ഡിപാർട്ട്‌മെന്റാണ് സർക്കുലറിലൂടെ ഇക്കാര്യം അറിയിച്ചത്. യുഎഇയുടെ സെൻട്രൽ ബാങ്ക് ഡയറക്ട് ഡെബിറ്റ് സിസ്റ്റം (യുഎഇഡിഡിഎസ്) ദുബായിലെ താമസക്കാർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒന്നോ അതിൽക്കൂടുതൽ മാസങ്ങളിലോ കരാർ അനുസരിച്ചു വീട്ടുവാടക അടയ്ക്കാവുന്ന ഓട്ടോമാറ്റിക് പേയ്‌മെന്റ് അനുവദിക്കുമെന്നാണ് സർക്കുലറിൽ പറയുന്നത്. വാടക കരാർ ഉണ്ടാക്കുന്നതോ പുതുക്കുന്നതോ ആയ സമയത്ത് വാടകക്കാർക്ക് ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. നേരത്തെ വാടക അടയ്ക്കുന്നതിന് ചെക്കുകൾ ഉപയോഗിക്കുന്ന സംവിധാനമാണ് രാജ്യത്ത് നിലനിന്നിരുന്നത്. ഇത് പ്രകാരം 2,4, 6 മാസത്തിലൊരിക്കൽ ചെക്കുകൾ ഉപയോഗിച്ചാണ് വാടക അടയ്ക്കുക. നേരിട്ടുള്ള ഡെബിറ്റുകൾ കെട്ടിട ഉടമകൾക്കും ഏറെ സഹായകമാകുമെന്നാണ് കരുതുന്നത്. നേരിട്ടുള്ള ഡെബിറ്റ് രീതികളാണ് ആഗോളതലത്തിൽ മിക്ക വിപണികളും ഉപയോഗിക്കുന്നത്. സെൻട്രൽ ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ പുതിയ സംവിധാനം സുരക്ഷിതമാണെന്നും പേയ്‌മെന്റുകൾ ഡിജിറ്റൈസ് ചെയ്യാനും സുഗമമാക്കാനുമുള്ള ദുബായുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ മാറ്റമെന്നും വിദഗ്ധർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)