the symptoms of food poisoning ഗ്രിൽ ചിക്കൻ കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യ വിഷബാധയേറ്റതായി പരാതി; യുഎഇയിലെ പ്രമുഖ ഹോട്ടലിന് പൂട്ട് വീണു
അബുദാബി; ഭക്ഷ്യ വിഷബാധയേറ്റതായി നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് the symptoms of food poisoning ഭക്ഷ്യ ശുചിത്വ നിയമങ്ങൾ ലംഘിച്ചതിന് അബുദാബിയിലെ റസ്റ്റോറന്റ് അടച്ചുപൂട്ടി. അബുദാബിയിലെ ബർഗർ അൽ അറബ് റെസ്റ്റോറന്റും കഫറ്റീരിയയുമാണ് അടച്ചത്. പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തിയതിന് തുടർന്ന് റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ ഭരണപരമായ ഉത്തരവ് പുറപ്പെടുവിച്ചതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) ആണ് അറിയിച്ചത്. ഇവിടെ നിന്ന് കഴിച്ച ചിക്കനിലൂടെ നിരവധി ഉപഭോക്താക്കൾക്ക് വിഷബാധയേറ്റതായി പരാതി ഉയർന്നിരുന്നു. ചിക്കനിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇതോടെയാണ് അതോറിറ്റി ഭക്ഷണശാല അടച്ചുപൂട്ടിയത്. ഭക്ഷണം സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും തയ്യാറാക്കുന്നതിലും ഔട്ട്‌ലെറ്റ് ശരിയായ രീതികൾ പാലിക്കാത്തതാണ് വിഷബാധയ്ക്ക് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷണം തയ്യാറാക്കുന്ന സമയത്ത് റെസ്റ്റോറന്റ് ശുചിത്വം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഭക്ഷണ സംഭരണം മോശമായ ചുറ്റുപാടിൽ ആയിരുന്നെന്നും അധികൃതർ പറഞ്ഞു. നിലവിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ ശരിയാക്കുന്നത് വരെ അഡ്മിനിസ്ട്രേറ്റീവ് ക്ലോഷർ ഓർഡർ പ്രാബല്യത്തിൽ തുടരും. ഭക്ഷ്യ-സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും അതോറിറ്റിയുടെ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിക്കുമെന്നും അതോറിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. ഭക്ഷണ ശാലകളിൽ എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായാൽ അല്ലെങ്കിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് സംശയം തോന്നിയാൽ അബുദാബി ഗവൺമെന്റ് ടോൾ ഫ്രീ നമ്പറായ 800555-ൽ അറിയിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)