Posted By user Posted On

dubai police warningഅതീവ ജാ​ഗ്രത വേണം; യുഎഇയിൽ വിഷവാതകം ശ്വസിച്ച് രണ്ട് ജോലിക്കാർക്ക് ദാരുണാന്ത്യം, മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ വിഷവാതകം ശ്വസിച്ച് രണ്ട് ജോലിക്കാർക്ക് ദാരുണാന്ത്യം. ദുബായ് പൊലീസാണ് ഇക്കാര്യം dubai police warning അറിയിച്ചത്. മുറി ചൂടാക്കാൻ രാത്രി മുഴുവൻ കരി കത്തിച്ചപ്പോൾ ഉണ്ടായ കാർബൺ മോണോക്സൈഡ് (CO) ശ്വസിച്ചാണ് ഇരുവരും മരിച്ചത്. സ​മീ​പ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ ദു​ബൈ പൊ​ലീ​സ് അ​ധി​കൃ​ത​ർ സം​ഭ​വ​ത്തി​ൻറെ മ​റ്റു വി​ശ​ദാം​ശ​ങ്ങ​ൾ പുറത്ത് വിട്ടിട്ടില്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് ശ്വ​സി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കണമെന്നും അതീവ ജാ​ഗ്രത വേണമെന്നും അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ദുബൈ പൊലീസ് ഒരു പത്രക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഗ്യാസോലിൻ, പ്രകൃതിവാതകം, എണ്ണ, കൽക്കരി, മരം തുടങ്ങിയ കാർബൺ അടങ്ങിയ ഇന്ധനങ്ങളുടെ അപൂർണ്ണമായ ജ്വലനം മൂലമുണ്ടാകുന്ന വിഷവാതകമാണ് CO. സ്റ്റൗ, ഓവനുകൾ, ഫയർപ്ലേസുകൾ, തപീകരണ സംവിധാനങ്ങൾ തുടങ്ങിയ ഉപകരണങ്ങളിൽ ഇന്ധനം കത്തിച്ചുകൊണ്ട് CO ഉൽപ്പാദിപ്പിക്കാൻ സാധ്യതയുണ്ട്. വേനൽക്കാലത്തും ശൈത്യകാലത്തും അവബോധമില്ലായ്മ കാരണമാണ് CO എക്സ്പോഷറുകളും വിഷബാധകളും കൂടുതലായി സംഭവിക്കുമെന്ന് കമ്മ്യൂണിറ്റി ഹാപ്പിനസ് ജനറൽ ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി അവയർനെസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബുട്ടി അഹമ്മദ് ബിൻ ദാർവിഷ് അൽ ഫലാസി വിശദീകരിച്ചു. അടഞ്ഞ മുറികളിൽ തണുപ്പ് മാറ്റാനായി കരി കത്തിക്കുന്നത് പോലുള്ള സാഹചര്യത്തിൽ ഇത്തരത്തിൽ വലിയ തോതിൽ വിഷവാതകം ഉണ്ടാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. നിറമില്ലാത്തതും മണമില്ലാത്തതും രുചിയില്ലാത്തതുമായ വാതകമായതിനാൽ സി.ഒ ഒരു ‘നിശബ്ദ കൊലയാളി’ ആണെന്ന് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി ജനറൽ ഡിപ്പാർട്ട്‌മെന്റിലെ സ്പെഷ്യലൈസ്ഡ് ഫോറൻസിക് എവിഡൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും മുതിർന്ന വിദഗ്ധനുമായ ഇബ്തിസം അബ്ദുൾ റഹ്മാൻ അൽ അബ്ദുലി പറഞ്ഞു. ഈ വാതകം ശ്വസിക്കുമ്പോൾ ചില ആളുകൾക്ക് തലവേദന, ബലഹീനത, തലകറക്കം, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി തുടങ്ങിയ ചെറിയ ലക്ഷണങ്ങൾ അനുഭവപ്പെടാം. എന്നാൽ ശരീരത്തിൽ CO ലെവൽ ഉയർന്നാൽ അത് ബോധം നഷ്ടപ്പെടുന്നതിനും ഒടുവിൽ മരണത്തിനും ഇടയാക്കും. ആർക്കെങ്കിലും CO വിഷബാധയുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ, ആദ്യം ചെയ്യേണ്ടത് അവരെ ശുദ്ധവായു ഉള്ള ഒരു തുറസ്സായ സ്ഥലത്ത് എത്തിക്കുകയും അടിയന്തിര വൈദ്യസഹായത്തം ലഭ്യമാക്കുകയുമാണ് വേണ്ടതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *