Posted By user Posted On

e visa zanzibar യുഎഇ സന്ദർശന വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയാൽ എട്ടിന്റെ പണി കിട്ടും; മുന്നറിയിപ്പുമായി ട്രാവൽ ഏജന്റുമാർ

യുഎഇ സന്ദർശന വിസവുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പുമായി ട്രാവൽ ഏജന്റുമാർ. സന്ദർശന വിസയുടെ e visa zanzibar കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർക്കെതിരെ കേസുകൾ ഫയൽ ചെയ്യുന്നതായാണ് വിവരം. ഇത് സംബന്ധിച്ച മുന്നറിയിപ്പാണ് യുഎഇ ട്രാവൽ ഏജൻസികളും ടൂർ ഓപ്പറേറ്റർമാരും നൽകിയിരിക്കുന്നത്. വിസ കാലഹരണപ്പെട്ട് അഞ്ച് ദിവസത്തിനുള്ളിൽ രാജ്യം വിടണം. അല്ലാത്തപക്ഷം ഇത്തരക്കാർ ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടും. ഇത്തരക്കാർക്ക് പിന്നീട് യുഎഇയിലേക്കോ ജിസിസി രാജ്യത്തിലേക്കോ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തും. ”എല്ലാ ടൂറിസ്റ്റ് വിസ ഉടമകളുടെയും ശ്രദ്ധയ്ക്ക്! വിസ കാലാവധി കഴിഞ്ഞാൽ രാജ്യത്ത് ഒരു ദിവസം പോലും അധികമായി താമസിക്കരുത്, ഉടനടി പ്രാബല്യത്തിൽ വരുന്ന നിയമമനുസരിച്ച് അത്തരക്കാർക്കെതിരെ ഒരു അറിയിപ്പും കൂടാതെ കേസ് ഫയൽ ചെയ്യുന്നതാണ്. അതിനാൽ ഒന്നുങ്കിൽ നിങ്ങളുടെ വിസ നീട്ടുക അല്ലെങ്കിൽ രാജ്യം വിടുക.” ഒരു ട്രാവൽ ഏജൻസി ഓൺലൈനിൽ പങ്കിട്ട സർക്കുലറിൽ ഇങ്ങനെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ”കാലഹരണപ്പെട്ട വിസയിൽ താമസിക്കുന്ന സന്ദർശകർക്കുള്ള അന്തിമ ഓർമ്മപ്പെടുത്തൽ: 5 ദിവസത്തിൽ കൂടുതൽ രാജ്യത്ത് താമസിക്കുന്നവരെ കരിമ്പട്ടികയിൽപ്പെടുത്തും, യുഎഇയിലോ ജിസിസി രാജ്യത്തോ പ്രവേശിക്കാൻ അനുവദിക്കില്ല. അതിനാൽ വൈകാതെ തന്നെ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്ത് രാജ്യം വിടുക.’ മറ്റൊരും ട്രാവൽ ഏജൻസി പുറത്തുവിട്ട പ്രസ്താന ഇങ്ങനെയാണ്. ട്രാവൽ ഏജൻസികളാണ് ഇത് സംബന്ധിച്ച സർക്കുലറുകൾ പുറത്ത് വിട്ടത്. എമി​ഗ്രേഷൻ അധികാരികളുടെ ഭാ​ഗത്ത് നിന്ന് ഇത്തരം സർക്കുലർ വന്നിട്ടില്ല. വിനോദസഞ്ചാരികൾ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിച്ചാൽ ഏജൻസികൾക്കും അത് ​ഗുരതരമയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്ന. പിഴയും അതോടൊപ്പം തന്നെ വിസ അപേക്ഷാ പോർട്ടലുകളും തടയാൻ വരെ സാധ്യതയുണ്ടെന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *