Posted By user Posted On

gold smugglingഅടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് 27 ലക്ഷം വിലവരുന്ന സ്വർണം; യുഎഇയിൽ നിന്ന് എത്തിയ യാത്രക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച gold smuggling സ്വർണം പിടികൂടി. ദുബൈയിൽ നിന്നാണ് സ്വർണം എത്തിയത്. സംഭവത്തിൽ എറണാകുളം സ്വദേശിയായ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. 543 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇതിന് 27 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി അതിൽ സ്വർണം വച്ചശേഷം പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തിൽ ചേർത്ത് തയ്ച്ചാണ് കൊണ്ടുവന്നത്. സംശയം തോന്നിയ കസ്റ്റംസ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. അശോകൻ ഇതിന് മുൻപ് സ്വർണ്ണം കടത്തിയിട്ടുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കും. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ്ണകടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാനാണ് ഉദ്യോ​ഗസ്ഥരുടെ തീരുമാനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *