Posted By user Posted On

big ticket log inഅടിച്ചു മോനെ!! അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസിക്ക് 51 കോടിയിലധികം രൂപ സമ്മാനം; ഇന്ത്യക്കാർക്ക് കുന്നോളം സമ്മാനങ്ങൾ

അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് റാഫിൾ നറുക്കെടുപ്പിന്റെ സീരീസ് 248 ൽ വമ്പൻ സമ്മാനം സ്വന്തമാക്കി പ്രവാസി big ticket log in. നേപ്പാൾ സ്വദേശിയായ രഞ്ജിത് കുമാർ പാൽ ആണ് 23 ദശലക്ഷം ദിർഹം നേടിയത്, ഇത് ഏകദേശം 51,65,41,311.47 ഇന്ത്യൻ രൂപയോളം വരും. ജനുവരി 16ന് വാങ്ങിയ 232936 എന്ന നമ്പർ ടിക്കറ്റാണ് ഇദ്ദേഹത്തിന് ഭാ​ഗ്യം കൊണ്ടുവന്നത്. ഖത്തർ പ്രവാസിയാണ് ര‍ഞ്ജിത്. കഴിഞ്ഞ ഏഴ് വർഷമായി ദോഹയിൽ താമസിക്കുന്ന ഇദ്ദേഹം ഒരു മണി എക്സ്ചേഞ്ച് കമ്പനിയിൽ ജോലി ചെയ്യുകയാണ്. അഞ്ച് വയസും 10 വയസും പ്രായമുള്ള രണ്ട് ആൺകുട്ടികളുടെ പിതാവാണ് രഞ്ജിത്.ബിഗ് ടിക്കറ്റ് പ്രതിനിധികളിൽ നിന്ന് അപ്രതീക്ഷിതമായാണ് സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ വിളി എത്തിയതെന്നും, അതിയായ സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ത്രില്ലിലാണ്. ഈ പണം നേപ്പാളിലെ എന്റെ കുടുംബത്തിനായി ചെലവഴിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു“, അദ്ദേഹം കൂട്ടിച്ചേർത്തു 20 സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം കഴിഞ്ഞ 15 മാസമായി പാൽ ബിഗ് ടിക്കറ്റുകൾ വാങ്ങുന്നുണ്ട്. ഇനിയും ഇത് തുടരാൻ ആണ് അദ്ദേഹം പദ്ധതിയിടുന്നത്. നറുക്കെടുപ്പിൽ മറ്റ് ഭാ​ഗ്യസമ്മാനങ്ങളെല്ലാം ഇന്ത്യൻ പ്രവാസികളാണ് സ്വന്തമാക്കിയത്. വിജേഷ് വിശ്വനാഥൻ (1 ദശലക്ഷം ദിർഹം), ഷിബു മാത്യു (100,000 ദിർഹം), അജിത് രാമചന്ദ്രകൈമൾ (50,000 ദിർഹം) എന്നിവർ രണ്ടും മൂന്നും നാലും സമ്മാനങ്ങൾ നേടി, സുമൻ മുത്തയ്യ നാടാർ രാഘവൻ ഒരു പുതിയ റേഞ്ച് റോവർ വാഹനം സ്വന്തമാക്കി.
മാർച്ച് 3 ന് നടക്കുന്ന അടുത്ത നറുക്കെടുപ്പിൽ ഒരു ഭാഗ്യശാലിക്ക് 15 മില്യൺ ദിർഹം ആണ് സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 1 ദശലക്ഷം ദിർഹം, മൂന്നാം സമ്മാനം 100,000 ദിർഹം, നാലാം സമ്മാനം 50,000 ദിർഹം എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ. ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്കും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിൽ സ്വയമേവ പ്രവേശിക്കുകയും എല്ലാ ആഴ്‌ചയും 100,000 ദിർഹം നൽകി വിജയിക്കുന്ന മൂന്ന് വിജയികളിൽ ഒരാളാകാനുള്ള അവസരവും ലഭിക്കും. നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനായി ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് www.bigticket.ae വഴിയോ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ടിക്കറ്റ് വാങ്ങാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *