Posted By user Posted On

cheapo air യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം വൈകുന്നു, അനിശ്ചിതത്വം; 20 മണിക്കൂറിലേറെയായി യാത്രക്കാർ ദുരിതത്തിൽ

ദുബായ്; യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള ഇന്ത്യാ എക്സ്പ്രസിന്റെ വിമാനം വൈകുന്നു. cheapo air സാങ്കേതിക തകരാറിന്റെ പേരിലാണ് ഇന്നലെ വൈകുന്നേരം അഞ്ചിന് പോകേണ്ട ദുബായ് – കോഴിക്കോട് വിമാനം വൈകുന്നത്. ഐഎക്സ് 346 വിമാനമാണ് വൈകുന്നത്. ഇന്നലെ രാത്രി 10നും ഇന്നു പുലർച്ചെ മൂന്നിനും പോകുമെന്ന് അറിയിച്ചെങ്കിലും രണ്ടുമുണ്ടായില്ല. ചെറിയ കുട്ടികൾ അടക്കം യാത്രക്കാർ ഇതോടെ ദുരിതത്തിലായി. 20 മണിക്കൂറിലേറെയായി വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ കഴിയുകയാണ് യാത്രക്കാരെല്ലാവരും. യുഎഇ പ്രാദേശിക സമയം 12.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2ന്) പുറപ്പെടുമെന്നാണ് ഇപ്പോൾ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഗൾഫ് സെക്ടറിൽ വിമാനങ്ങൾ വൈകുന്നതും സാങ്കേതിക തകരാറിന്റെ പേരിൽ വിമാനങ്ങൾ തിരിച്ചിറക്കുന്നതും അടുത്തിടെയായി നിരന്തരം സംഭവിക്കുന്നുണ്ട്. ഇത് വലിയ രീതിയിലാണ് യാത്രക്കാരെ വലയ്ക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *