loratadine tabletsയുഎഇയിൽ വൻ ലഹരി വേട്ട; 111 കിലോ മയക്കുമരുന്നുമായി 28 പേർ അറസ്റ്റിൽ
യുഎഇ; ദുബായിൽ വൻ ലഹരി മരുന്ന് വേട്ട. 111 കിലോ മയക്കുമരുന്നുമായി 28 പേർ അറസ്റ്റിലായി loratadine tablets. വിവിധ ഓപറേഷനുകളിലായിട്ടാണ് ഇത്രയധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. 3.2 കോടി ദിർഹം വിലവരുന്ന ലഹരിമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. 99 കിലോ കാപ്റ്റഗൺ ഗുളിക, 12 കിലോ ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ, കഞ്ചാവ് എന്നിവയടങ്ങുന്നതാണ് ലഹരിമരുന്ന്. വിവിധ രാജ്യങ്ങളിൽനിന്നുള്ള മൂന്നു സംഘങ്ങളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് ഓപറേഷനുകളിലായാണ് എല്ലാവരെയും വലയിലാക്കിയത്. 3.1 കോടി രൂപ വിലവരുന്ന കാപ്റ്റഗൺ പിടികൂടിയത് ആദ്യ ഓപറേഷനിലാണ്. മുൻകൂട്ടി തയാറാക്കിയ നീക്കം വഴി മൂന്നു പേരെയാണ് പിടികൂടിയത്. ഫോൺ വഴി മയക്കുമരുന്ന് വിൽപനക്ക് ശ്രമിക്കുന്നയാളെ രണ്ടാമത്തെ ഓപറേഷനിൽ പിടികൂടി. ഇയാളിൽ നിന്ന് 9.7 കിലോഗ്രാം ക്രിസ്റ്റൽ മെത്തും മയക്കുമരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി. 23 പേരാണ് മൂന്നാം ഓപറേഷനിൽ കുടുങ്ങിയത്. സമൂഹമാധ്യമങ്ങൾ വഴി ലഹരിമരുന്ന് വിൽക്കുന്നയാളെ തേടിയിറങ്ങിയപ്പോഴാണ് 23 പേർ വലയിലായത്. ഇയാളിൽനിന്ന് കിട്ടിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെയും പിടികൂടിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)