Posted By user Posted On

b1b2 visa renewal യുഎഇയിൽ സന്ദർശന വിസ കാലാവധി കഴിഞ്ഞ് താമസിച്ചാൽ ഇനി പിഴയും കേസും; ഇതിൽ നിന്ന് രക്ഷനേടാൻ ചെയ്യേണ്ടതെന്ത്? നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി ഇതാ

യുഎഇ; നിങ്ങളുടെ വിസ കാലാവധി കഴിഞ്ഞാൽ എത്രയും വേ​ഗം അത് നീട്ടുക അല്ലാത്ത b1b2 visa renewal പക്ഷം രാജ്യം വിടുക എന്നതാണ് എല്ലാവർക്കും ട്രാവൽ ഏജറ്റുമാർ നൽകുന്ന നിർദേശം. സന്ദർശന വിസയിലെത്തി ഇതിന്റെ കാലാവധി കഴിഞ്ഞാൽ കൂടുതൽ ദിവസം രാജ്യത്ത് കഴിയുന്നതിന് യാതൊരു ഇളവും നൽകുന്നില്ല. നിലവിൽ ഇത്തരക്കാർക്കെതിരെ ഒളിച്ചോടൽ കേസുകൾ ഫയൽ ചെയ്യുന്നതായാണ് ട്രാവൽ ഏജന്റുമാർ നൽകുന്ന വിവരം. യുഎഇയിൽ വിസിറ്റ് വിസയിൽ അധികമായി താമസിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് പല വിധത്തിലുള്ള സംശയങ്ങൾ ഉണ്ടാകാം അതിനുള്ള മറുപടികൾ പരിശോധിക്കാം.

  1. സന്ദർശന വിസയുടെ സാധുത തീയതി കഴിഞ്ഞാൽ എന്ത് സംഭവിക്കും?

നിങ്ങളുടെ വിസയുടെ സാധുത തീയതി കഴിഞ്ഞ് 5 ദിവസത്തിൽ കൂടുതൽ രാജ്യത്ത് താമസിക്കുകയാണെങ്കിൽ നിങ്ങൾക്കെതിരെ ഒരു അബ്സ്കോൺഡിം​ഗ് കേസ് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്, ഇത് യുഎഇയിൽ മാത്രമല്ല, മറ്റ് ജിസിസി രാജ്യങ്ങളിലും പ്രവേശിക്കുന്നതിൽ നിന്ന് നിങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തും.ഔദ്യോഗിക വിസ അപേക്ഷാ പോർട്ടലുകളിൽ നിന്നും നിങ്ങളെ ബ്ലോക്ക് ചെയ്യുകയും ചെയ്തേക്കാം. കൂടാതെ നിങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്യും.

  1. അധികം താമസിക്കുന്നതിനുള്ള പിഴ എത്രയാണ്?

ഏറ്റവും കുറഞ്ഞ പിഴ 2,000 ദിർഹം ആണ്, ഇത് ഓരോ ദിവസവും വർദ്ധിക്കുന്നു.

  1. യുഎഇയിൽ നിന്ന് സന്ദർശന വിസ നീട്ടാൻ കഴിയുമോ?

രാജ്യത്തിനകത്ത് നിന്ന് നിങ്ങളുടെ സന്ദർശന വിസയുടെ സാധുത നീട്ടാൻ കഴിയില്ല. വിസയുടെ കാലാവധി നീട്ടുന്നതിനായി രാജ്യത്തിന് പുറത്ത് കടക്കുകയും അതിന് ശേഷം വിസ കാലാവധി നീട്ടിയ ശേഷം പുതിയ സന്ദർശന വിസയിൽ വീണ്ടും പ്രവേശിക്കണം.

  1. ഒളിച്ചോടിയ കുറ്റം ചുമത്തിയാൽ പിഴ അടയ്‌ക്കേണ്ടതുണ്ടോ?

അതെ, അബ്‌സ്‌കണ്ടിംഗ് ചാർജ് ഒഴിവാക്കുന്നതിന് പിഴ അടയ്ക്കേണ്ടത് അത്യാവശ്യമാണ്.

  1. പിഴ അടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

യുഎഇയിൽ ഒളിച്ചോട്ടം ക്രിമിനൽ കുറ്റമാണ്. ഈ കുറ്റം ചുമത്തപ്പെട്ടവരെ പോലീസിന് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്. നിങ്ങൾക്കെതിരെ ഈ കുറ്റം ചുമത്തിയാൽ, നിങ്ങളുടെ വിസ നൽകിയ ഏജന്റുമായോ നിങ്ങളുടെ സ്പോൺസറുമായോ നിങ്ങൾ ഇതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്.നപിഴയടച്ചാൽ മാത്രമേ കേസ് പിൻവലിക്കൂ.

  1. ട്രാവൽ ഏജന്റുമാർ അവരുടെ ഉപഭോക്താക്കൾക്കെതിരെ ഒളിച്ചോട്ട കേസുകൾ ഫയൽ ചെയ്യുന്നത് എന്തുകൊണ്ട്?

വിസിറ്റ് വിസ ലഭിക്കുകയാണെങ്കിൽ ട്രാവൽ ഏജൻസികൾ രാജ്യത്തെ ടൂറിസ്റ്റുകളുടെ സ്പോൺസർമാരാണ്. വിനോദസഞ്ചാരികൾ കൂടുതൽ താമസിച്ചാൽ, ഏജൻസി കുഴപ്പത്തിലാകുകയും നഷ്ടം വരുത്തുകയും ചെയ്യും. കാരണം, അധികമായി താമസിക്കുന്ന പിഴകൾ ഏജൻസിക്ക് ബാധകമാണ്, തുടർന്ന് അവർ സന്ദർശകനിൽ നിന്ന് പണം വീണ്ടെടുക്കുകയാണ് ചെയ്യുന്നത്. വിസ അപേക്ഷാ പോർട്ടലുകൾ അബ്‌സ്‌കണ്ടിംഗ് ചാർജുകൾ കാരണം ബ്ലോക്ക് ചെയ്യപ്പെടുമ്പോൾ ഏജൻസികൾക്കും ഇത് പിന്നീട് പ്രശ്നമാകും. കൂടുതൽ സമയം താമസിക്കുന്ന സന്ദർശകർക്ക് രാജ്യം വിടാനുള്ള ഔട്ട്പാസിനും ഏജൻസി പണം നൽകേണ്ടിവരും. അതുകൊണ്ടാണ് ട്രാവൽ ഏജന്റുമാർ അവരുടെ ഉപഭോക്താക്കൾക്കെതിരെ ഒളിച്ചോട്ട കേസുകൾ ഫയൽ ചെയ്യുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *