ramadan tent യുഎഇയിലെ റമദാൻ, ഈദ് തീയതികൾ എന്തുകൊണ്ടാണ് മറ്റുള്ള രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത്?
യുഎഇയിലെ റമദാൻ, ഈദ് തീയതികൾ എന്തുകൊണ്ടാണ് മറ്റുള്ള രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത് ramadan tent എന്ന സംശയം നിങ്ങൾക്കുണ്ടോ?. എങ്കിൽ നിങ്ങൾക്കുള്ള മറുപടിയിതാ. ദുബായ് ജ്യോതിശാസ്ത്ര ഗ്രൂപ്പിന്റെ ഡയറക്ടർ ഹസൻ ഹരീരിയാണ് ഈ സംശയത്തിനുള്ള മറുപടി വിശദീകരിക്കുന്നത്. റമദാൻ, ഈദ് തീയതികൾ നിശ്ചയിക്കാൻ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ മാത്രം പിന്തുടരുന്ന രാജ്യങ്ങളും ചന്ദ്രക്കാഴ്ചകൾ മാത്രം പിന്തുടരുന്ന രാജ്യങ്ങളുമുണ്ട്. അതോടൊപ്പം, ചാന്ദ്ര മാസങ്ങളുടെ ആരംഭം നിർണ്ണയിക്കുമ്പോൾ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളും ചന്ദ്രക്കാഴ്ചകളും കണക്കിലെടുക്കുന്ന രാജ്യങ്ങളുമുണ്ട്. അത്തരത്തിലുള്ള ഒരു രാജ്യമാണ് യുഎഇ. അതിനാൽ ചന്ദ്ര ദർശനിലൂടെ ലഭിക്കുന്ന ചില തെറ്റായ കാഴചകളും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ ഇല്ലാതാക്കുന്നു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളും ചന്ദ്രക്കാഴ്ചകളും ഒരുമിച്ച് കണക്കിലെടുക്കുന്നതിന്റെ ഒരു ഗുണമാണ് ഇതെന്ന് തന്നെ പറയാം. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളും ചന്ദ്രക്കാഴ്ചകളും പരസ്പര വിരുദ്ധമല്ല, മറിച്ച് ഇസ്ലാമിക കലണ്ടർ നിർണയിക്കുമ്പോൾ അവ ഒരുമിച്ചാണ് ഉപയോഗിക്കുന്നത്. അതുപോലെ ചന്ദ്ര കലണ്ടർ ഇസ്ലാമിക ലോകത്തിന് മാത്രമുള്ളതല്ല. ഇത്തരത്തിൽ വിവിധങ്ങളായ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് യുഎഇയിലെ റമദാൻ, ഈദ് തീയതികൾ നിർണ്ണയിക്കുന്നത്. അതിനാലാണ് മറ്റുള്ള രാജ്യങ്ങളിൽ നിന്ന് അവ വ്യത്യസ്തമാകുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)