expat യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരം
യുഎഇ; യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം expat തിരൂർ അന്നാര തവറൻകുന്നത്ത് മുഹമ്മദ് സുൽത്താനാണ് മരിച്ചത്. 25 വയസ്സായിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ ജബൽ ജൈസ് സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. ശനിയാഴ്ച വൈകുന്നേരം ജബൽ ജൈസിലെത്തിയ സംഘം ഞായറാഴ്ച മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം റാക് സഖർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു മൂന്നുപേർക്ക് നിസാര പരിക്കേറ്റു. അഖിൽ, ഹാദി, സഹൽ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. സുൽത്താനാണ് വാഹനം ഓടിച്ചിരുന്നത്.അബൂദബിയിൽ ഗാരേജ് സ്ഥാപനം നടത്തിയിരുന്ന തിരൂർ അന്നാര തവറൻകുന്നത്ത് അബ്ദുറഹ്മാൻറെ മകനാണ് മരിച്ച മുഹമ്മദ് സുൽത്താൻ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)