Posted By user Posted On

weather station യുഎഇയിൽ മൂടൽ മഞ്ഞ് മുന്നറിയിപ്പ്, ദൂരക്കാഴ്ച കുറയും; റെഡ്, യെല്ലേ അലേർട്ടുകൾ പുറപ്പെടുവിച്ചു

യുഎഇ; രാജ്യത്ത് ഇന്നത്തെ ദിവസം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് weather station നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്ത് താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 27 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 26 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. എന്നിരുന്നാലും, അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസും ദുബായിൽ 17 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. ദൂരക്കാഴ്ച കുറയുന്ന രീതിയിൽ രാജ്യത്ത് മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അധികൃതർ റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 1 മുതൽ രാവിലെ 9.30 വരെ ചില തീരദേശ, ആന്തരിക പ്രദേശങ്ങളിൽ ചിലപ്പോൾ ദൂരക്കാഴ്ച നല്ലരീതിയിൽ കുറയാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ രീതിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ചില വടക്കൻ പ്രദേശങ്ങളിൽ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ള അന്തരീക്ഷമായിരിക്കും. അബുദാബിയിലും ദുബായിലും 40 മുതൽ 80 ശതമാനം വരെയാണ് ലെവലുകൾ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *