eb5 green cardയുഎഇയിലെ റീഎൻട്രി വീസയുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പുമായി അധികൃതർ
യുഎഇയിലെ റീഎൻട്രി വീസയുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പുമായി ഫെഡറൽ eb5 green card അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി (ഐസിപി) അധികൃതർ. യുഎഇക്ക് പുറത്ത് 6 മാസത്തിൽ കൂടുതൽ തങ്ങിയവർ വീസ കാലാവധി തീരുന്നതിന് 2 മാസം മുൻപെങ്കിലും റീ എൻട്രിക്കായി അപേക്ഷ സമർപ്പിക്കണമെന്നാണ് അറിയിപ്പിൽ പറയുന്നത്. ഇത്തരത്തിൽ റീഎൻട്രി വിസയ്ക്കായി അപേക്ഷിക്കുന്നവർ 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിയാനുണ്ടായ കാരണം ബോധിപ്പിക്കേണ്ടതുണ്ട്. വിദേശത്തു നിന്നാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റീ-എൻട്രി അനുമതി ലഭിച്ചാൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണം. അപേക്ഷിച്ച തീയതി മുതൽ വീസയ്ക്ക് 60 ദിവസമെങ്കിലും സാധുത ഉണ്ടായിരിക്കണം. 6 മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങുന്ന ഓരോ മാസത്തിനും 100 ദിർഹം വീതം പിഴ ഈടാക്കും. യുഎഇ ഐസിപി സ്മാർട് ആപ്ലിക്കേഷൻ മുഖേന നേരിട്ടോ അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴിയോ അപേക്ഷിക്കാം. 150 ദിർഹമാണ് അപേക്ഷ ഫീസ്. സ്വദേശിയുടെ വിദേശിയായ ഭാര്യ, സർക്കാർ ഉദ്യോഗസ്ഥൻ, വിദേശ ചികിത്സയ്ക്കു പോയവർ, വിദ്യാർഥികൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഒപ്പം പോയ യുഎഇ വീസയുള്ള വീട്ടുജോലിക്കാർ എന്നിവർക്ക് ഈ കാര്യങ്ങളിൽ ഇളവുകളുണ്ട്. വിദേശ ചികിത്സയ്ക്കു പോയവർ ഇളവ് ലഭിക്കുന്നതിനായി മെഡിക്കൽ രേഖകൾ ഹാജരാക്കേണ്ടതുണ്ട്. അതോടൊപ്പം, ഗോൾഡൻ വീസക്കാർക്കും 6 മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)