Posted By user Posted On

emiratisationയുഎഇയിൽ സ്വകാര്യ കമ്പനികൾക്കുള്ള എമിറേറ്റൈസേഷൻ നിയമങ്ങളിൽ ഭേദ​ഗതി; സുപ്രധാന തീരുമാനം ഇങ്ങനെ

യുഎഇ; സ്വകാര്യ മേഖലയിലെ രാജ്യത്തെ എമിറേറ്റൈസേഷൻ പദ്ധതിയുടെ ചില വ്യവസ്ഥകൾ ഭേദഗതി emiratisation ചെയ്തുകൊണ്ട് യുഎഇ കാബിനറ്റ് പുതിയ തീരുമാനം പുറപ്പെടുവിച്ചു. വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യം ഇപ്പോൾ ആദ്യ ആറ് മാസങ്ങളിൽ 1 ശതമാനമായും വർഷത്തിന്റെ രണ്ടാം പകുതിയിൽ മറ്റ് 1 ശതമാനമായും വിഭജിച്ചിരിക്കുന്നു എന്ന സുപ്രധാന തീരുമാനമാണ് പ്രഖ്യാപിച്ചത്.2 026 അവസാനത്തോടെ 10 ശതമാനത്തിലെത്തി എമിറേറ്റൈസേഷൻ നിരക്ക് പ്രതിവർഷം 2 ശതമാനം വർധിപ്പിക്കാനാണ് ഫെഡറൽ നിയമം ലക്ഷ്യമിടുന്നത്. 2022 അവസാനത്തോടെ കമ്പനികൾക്ക് 2 ശതമാനം എമിറാത്തി തൊഴിലാളികൾ നൈപുണ്യമുള്ള റോളുകളിൽ ജോലി ചെയ്യുന്നുണ്ടായിരിക്കണം. ഈ വർഷം (2023) വർഷാവസാനത്തോടെ 2 ശതമാനം എമിറേറ്റികളെ ഓരോ കമ്പനിയും ജോലിക്കെടുക്കും. 2022 ലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ട സ്വകാര്യ കമ്പനികൾക്കെതിരെ യുഎഇയുടെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) 400 ദശലക്ഷം ദിർഹം പിഴ ചുമത്തിയിരുന്നു. ഏകദേശം 9,293 കമ്പനികൾ ഈ വർഷം അവരുടെ ലക്ഷ്യങ്ങൾ നേടിയിട്ടുണ്ട്. 50,000-ത്തിലധികം എമിറാത്തികൾ ഇപ്പോൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ‘നഫീസ്’ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം 28,700 പേർ പുതിയ ജോലിയിൽ ചേർന്നു. 2022ൽ സ്വകാര്യമേഖലയിലെ എമിറേറ്റികളുടെ എണ്ണം 70 ശതമാനം വർധിക്കാനും ഈ നിയമത്തോടെ സാധിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *