to help ഭൂചലനത്തിൽ പകച്ച് തുർക്കിയും സിറിയയും; സഹായ ഹസ്തവുമായി യുഎഇ
അബുദാബി; അതിശക്തമായ ഭൂചനലത്തിൽ പകച്ച് തുർക്കിയും സിറിയയും. ഈ സാഹചര്യത്തിൽ to help ഇരുരാജ്യങ്ങൾക്കും സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് യുഎഇ. തുർക്കിയിലെ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്കായി ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കുകയും സെർച്ച് ആൻഡ് റെസ്ക്യൂ ടീമിനെ അയക്കുകയും ചെയ്യാനാണ് യുഎഇയുടെ തീരുമാനം. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഈ നിർദ്ദേശം നൽകിയത്. അതോടൊപ്പം തന്നെ, സിറിയയിൽ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര ദുരിതാശ്വാസ വിതരണവും അടിയന്തര സഹായവും നൽകാനും സെർച്ച് ആൻഡ് റെസ്ക്യൂ ടീമിനെ അയക്കാനും ഷെയ്ഖ് മുഹമ്മദ് നിർദ്ദേശിച്ചിട്ടുണ്ട്. തുർക്കിയുമായും സിറിയയുമായും യുഎഇയുടെ ബന്ധത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് സഹായ വിതരണങ്ങൾ. തുർക്കിയോടും സിറിയയോടും യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഭരണാധികാരികൾ വ്യക്തമാക്കി. രണ്ട് രാജ്യങ്ങളോടും അവരുടെ ജനങ്ങളോടും ഈ ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്കും അനുശോചനം അറിയിക്കുന്നതായി അധികാരികൾ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)