court തൊഴിൽ ഉടമയുടെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള ആഭരണങ്ങളും ലാപ്ടോപ്പും മോഷ്ടിച്ചു; പ്രവാസി യുവതിക്ക് തടവും പിഴയും
ദുബായ്; തൊഴിലുടമയുടെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച വീട്ടുജോലിക്കാരിക്ക് court ശിക്ഷ വിധിച്ച് കോടതി.ഏഷ്യൻ വംശജയായ സ്ത്രീയാണ് കേസിലെ പ്രതി. ഇവർക്ക് ആറുമാസം തടവും 2,000 ദിർഹം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ക്രിമിനൽ കോടതി നേരത്തെ പുറപ്പെടുവിച്ച വിധി ദുബായ് അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു. യുവതി തൊഴിൽ ഉടമയുടെ വീട്ടിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, അടുക്കള സാമഗ്രികൾ എന്നിവ മോഷ്ടിച്ചെന്നാണ് പരാതി. വാർഷിക അവധിയിൽ സ്വന്തം നാട്ടിലേക്കു പോകുന്നതിന് മുൻപായിരുന്നു മോഷണം നടത്തിയതെന്നും ഈ സാധനങ്ങളെല്ലാം പെട്ടിയിലാക്കി മുറിയിൽ ഒളിപ്പിക്കുകയും സാധനങ്ങൾ നാട്ടിലേക്ക് കയറ്റി അയയ്ക്കാൻ കൂടെ ജോലി ചെയ്തിരുന്ന മറ്റൊരു യുവതിയോട് പറഞ്ഞതായും പരാതിയിൽ പറയുന്നുണ്ട്. ആറ് വർഷമായി തൊഴിൽ ഉടമയുടെ കീഴിൽ ജോലി ചെയ്യുന്ന യുവതിയാണ് മോഷണം നടത്തിയത്. തന്റെ ലാപ്‌ടോപ്പും ടാബ്‌ലറ്റും വിലപിടിപ്പുള്ള വാച്ചുകളും ആഭരണങ്ങളും വീട്ടിൽ നിന്ന് കാണാതായതായി ഭാര്യ അറിയിച്ചെന്നും, ഇതേ കുറിച്ച് ജോലിക്കാരോട് ചോദിച്ചപ്പോൾ അവർക്ക് ഇതെകുറിച്ച് അറിയില്ലെന്നും മറുപടി ലഭിച്ചതായും പരാതിക്കാരൻ വ്യക്തമാക്കി. ഈ സമയത്ത് മോഷണം നടത്തിയ ജോലിക്കാരി അവധിക്ക് നാട്ടിൽ പോയിരിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. എല്ലാ ജോലിക്കാരുടെയും സാധനങ്ങൾ തിരയുന്നതിനിടെ അവധിയിലായിരുന്ന ജോലിക്കാരിയുടെ പെട്ടികളിലും പരിശോധന നടത്തി. തുടർന്ന് നാട്ടിലേയ്ക്ക് അയക്കാനായി തയാറാക്കിയ മൂന്നു പെട്ടികൾ കണ്ടെത്തി. ആ പെട്ടികൾ സ്വന്തം നാട്ടിലേക്ക് കയറ്റി അയക്കാൻ വീട്ടുജോലിക്കാരി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ കയറ്റുമതി ചെയ്യാൻ സാധിച്ചില്ലെന്നും തൊഴിലുടമയോട് പറഞ്ഞു. ഇവർ മടങ്ങി എത്തിയതോടെ ഉടൻ തന്നെ ജോലിക്കാരിയെ ചോദ്യം ചെയ്തെങ്കിലും സാധനങ്ങളെല്ലാം തന്റെ തൊഴിലുടമയുടെ ഭാര്യയും മകളും തനിക്ക് സമ്മാനമായി നൽകിയതാണെന്നായിരുന്നു അവരുടെ വാദം. ഇക്കാര്യം തന്നെയാണ് അവർ കോടതിക്ക് മുൻപിലും ബോധിപ്പിച്ചത്. എന്നാൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് ആറുമാസം തടവും 2,000 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)