Posted By user Posted On

mehzooz drawപ്രവാസികളുടെ ജീവിതം മാറ്റിമറിച്ച് മഹ്സൂസ് നറുക്കെടുപ്പ്; പുത്തൻ സ്മാർട്ട് ഫോൺ വാങ്ങി ഇന്ത്യൻ പ്രാവാസിയുടെ വിജയാഘോഷം

പതിവുപോലെ പ്രവാസികളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പ്രകാശമെത്തിച്ച് മഹ്സൂസ് നറുക്കെടുപ്പ് mehzooz draw. ഇത്തവണ ഇന്ത്യക്കാരനായ പ്രവാസി ഉൾപ്പെടെ മൂന്ന് പേർക്കാണ് ഭാ​ഗ്യമെത്തിയത്. മഹ്സൂസ് സൂപ്പർ സാറ്റർഡേ 114-ാമത് നറുക്കെടുപ്പിൽ ഒരു ഇന്ത്യക്കാരനും രണ്ട് ഫിലിപ്പീൻസ് പൗരന്മാരുമാണ് AED 100,000 വീതം നേടിയത്. നറുക്കെടുപ്പിൽ ആകെ 1,646 മത്സരാർഥികൾ AED 1,860,000 സ്വന്തമാക്കി. ഇന്ത്യക്കാരനായ മുഹമ്മദ്,ഫിലിപ്പീൻസിൽ നിന്നുള്ള അലൻ, നോർവിൻ എന്നിവരെയാണ് ഇത്തവണ ഭാ​ഗ്യം കഠാക്ഷിച്ചത്. യഥാക്രമം 29551588, 29542734, 29684082 എന്നീ നമ്പറുകളാണ് ഇവർക്ക് ഭാ​ഗ്യം കൊണ്ടുവന്നത്. 32 വയസ്സുകാരനായ മുഹമ്മദ് രണ്ട് വർഷമായി യുഎഇയിൽ താമസിക്കുകയാണ്. ഒരു ഓഫീസ് ജീവനക്കാരനായ മുഹമ്മദിന് തനിക്ക് ലഭിച്ച സമ്മാനത്തുക തൻറെ വിവാഹം ആഘോഷപൂർണ്ണമാക്കാൻ ഉപകരിക്കുമെന്നാണ് പ്രതീക്ഷ. ഒപ്പം വീട്ടിലേക്ക് താൻ ആഗ്രഹിച്ച ഒരുപാട് ഉപകരണങ്ങളും വാങ്ങാനും മുഹമ്മദിന് പദ്ധതിയുണ്ട്. എന്നൽ, അതിന്റെയൊക്കെ മുന്നെ തന്നെ മുഹമ്മദ് ആദ്യം ഒരു പുത്തൻ സ്മാർട്ട് ഫോൺ വാങ്ങിയാണ് സമ്മാനം നേടിയതിന്റെ ആഘോഷത്തിന് തുടക്കമിട്ടത്. കഴിഞ്ഞ ആറ് വർഷമായി ഒമാനിൽ താമസിക്കുന്ന ഫിലിപ്പിനോ പ്രവാസിയായ 34 കാരനായ അലൻ ഇത്രയും വലിയ തുക നേടാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. വീട്ടുജോലികൾക്ക് ഇടയിലാണ് മഹ്സൂസ് വിജയിയായ വിവരം അലനെ സുഹൃത്തുക്കളും സഹപ്രവർത്തകരും മെസേജിലൂടെ അറിയിച്ചത്. മഹ്സൂസ് അക്കൗണ്ടിൽ സ്വയം വിവരം പരിശോധിക്കുന്നതുവരെ വിജയിയായ വിതരം താൻ ഇത് വിശ്വസിച്ചില്ലെന്നാണ് അലൻ പറയുന്നത്. മൂന്നാമത്തെ സമ്മാന ജേതാവായ നോർവിൻ ഒരു മെക്കാനിക്കായി ജോലി ചെയ്യുകയാണ്. നാല് കുട്ടികളുടെ അച്ഛനായ ഈ 41 കാരൻ പറയുന്നത് ഈ സമ്മാനത്തുക തന്റെയും കുടുംബത്തിന്റെയും കടങ്ങൾ വീട്ടാൻ ഉപകരിക്കുമെന്നും ഒരു ബിസിനസ് തുടങ്ങാൻ ഉപയോ​ഗപ്പെടുത്തുമെന്നുമാണ്. നിങ്ങൾക്കും മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുത്ത് സമ്മാനം നേടാനുള്ള അവസരമുണ്ട്. മഹ്സൂസ് കളിക്കാൻ www.mahzooz.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. AED 35 മുടക്കി ഒരു വാട്ടർ ബോട്ടിൽ ആണ് വാങ്ങിക്കേണ്ടത്. ഇത് ഒന്നിലധികം നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ നിങ്ങളെ സഹായിക്കും. വ്യത്യസ്ത സെറ്റുകളിലെ നമ്പറുകൾ തെരഞ്ഞെടുത്ത് Fantastic Friday Epic Draw, Super Saturday Draw നിങ്ങൾക്ക് പങ്കെടുക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *