37 weeks pregnant ദുരന്തഭൂമിയിൽ പുതുജീവൻ; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പ്രസവം, പൊക്കിൾ കൊടി അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു
അങ്കാറ:ഭൂകമ്പത്തിൽ ആകെ തകർന്ന സിറിയയിൽ നിന്ന് ഒരു ആശ്വാസവാർത്ത. അമ്മയുമായുള്ള 37 weeks pregnant പൊക്കിൾകൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ ദുരന്തഭൂമിയിൽ നിന്ന് രക്ഷിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് രക്ഷാപ്രവർത്തകർ പെൺകുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ ഉടൻ തന്നെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലെ ഇൻകുേബറ്ററിലേക്കു മാറ്റി. ഭൂകമ്പം നടന്ന സ്ഥലത്തുനിന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ഇവിടേയ്ക്ക് എത്തിയത്. യുവതി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നാണ് പ്രവസിച്ചതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. എന്നാൽ, അമ്മയെ ഉൾപ്പെടെ കുട്ടിയുടെ കുടുംബത്തിലെ മറ്റാരെയും രക്ഷിക്കാനായില്ല എന്നത് നോവായി. തുർക്കിയിലും അത്ഭുതകരമായ ഒരു രക്ഷപ്പെടൽ നടന്നു. ഭൂകമ്പം നടന്ന് 33 മണിക്കൂർ പിന്നിട്ടശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് നാലുവയസ്സുകാരിയെയാണ് ജീവനോടെ കണ്ടെടുത്തത്. ഹതായ് പ്രവിശ്യയിൽ നിന്നാണ് കുട്ടിയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് ഗുൽ ഇനാലിൻ എന്ന നാലു വയസ്സുകാരിയെ കണ്ടെത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)