flight delay claim വിമാനം വൈകൽ തുടർക്കഥയാകുന്നു; നഷ്ടപരിഹാരം വേണമെന്ന അവശ്യവുമായി യാത്രക്കാർ
അൽഐൻ: ഗൾഫ് സെക്ടറിൽ അടുത്തിടെയായി വിമാനം വൈകലും റദ്ദാക്കലും തുടർക്കഥയാവുകയാണ് flight delay claim. നിരവധി യാത്രക്കാരാണ് വിമാനം വൈകൽ കാരണം ദിനംപ്രതി ദുരിതം അനുഭവിക്കുന്നത്. ഇത് മൂലം പലർക്കും വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിമാനകമ്പനികൾ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് യാത്രക്കാർ. ഇക്കാര്യം വ്യക്തമാക്കി യാത്രക്കാർ എയർ ഇന്ത്യക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. തങ്ങൾക്ക് നഷ്ടപ്പെട്ട സമയത്തിനും പണത്തിനും പകരം മാന്യമായ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ഇ-മെയിൽ മുഖേനയും ഫോൺ മുഖേനയും യാത്രക്കാർ ബന്ധപ്പെട്ടവരെ തങ്ങളുടെ ആവശ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം അന്വേഷിച്ച് അതിന് ശേഷം മറുപടി നൽകാമെന്നാണ് എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചത്. മണിക്കൂറുകളോളം വൈകിയാലും എയർ ഇന്ത്യ അടക്കമുള്ള ഇന്ത്യൻ വിമാന കമ്പനികൾ യാത്രക്ക് ബദൽ മാർഗങ്ങൾ ഒരുക്കുന്നില്ലെന്നാണ് യാത്രക്കാരെല്ലാവരും പറയുന്ന പ്രധാന ആരോപണം. അനിയന്ത്രിതമായി യാത്ര വൈകിയാൽ പകരം സൗജന്യ യാത്ര ടിക്കറ്റ് നൽകുന്ന പതിവ് വിദേശ വിമാന കമ്പനികൾക്കുണ്ട്. അതുപോലെ തന്നെ, യു.എ.ഇയിൽ നിന്നും മറ്റുമുള്ള വിമാന കമ്പനികൾ സാങ്കേതിക തകരാർ മൂലം വിമാനം മുടങ്ങിയാൽ പകരം ബദൽ സംവിധാനം ഒരുക്കി പ്രശ്നം പരിഹരിക്കാറുണ്ടെന്ന് മലയാളികൾ അടക്കമുള്ള യാത്രക്കാർ പറയുന്നു. അതേസമയം, വിമാനം വൈകുമ്പോൾ പകരം വിമാനം ആവശ്യപ്പെട്ടപ്പോൾ വിമാനം ഇല്ലെന്ന മറുപടിയാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചതെന്നാണ് യാത്രക്കാർ പറയുന്നത്. നാട്ടിൽ എത്തി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അതേ വിമാനത്തിൽ തിരിച്ചുവരാൻ ടിക്കറ്റ് എടുത്തവർ തങ്ങൾക്ക് നഷ്ടപ്പെട്ട ദിനങ്ങൾക്ക് പകരമായി രണ്ടോ മൂന്നോ ദിവസത്തിനു ശേഷം സൗജന്യമായി ടിക്കറ്റ് മാറ്റിത്തരണമെന്ന് എയർഇന്ത്യ അധികൃതരോട് ആവശ്യപ്പെട്ടിട്ടുപോലും തയാറായില്ലെന്നും പരാതിയുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)