gold smugglingകൃത്രിമമായി ആർത്തവം ഉണ്ടാക്കി, രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയത് വൻ തുകയുടെ സ്വർണം; ഗൾഫിൽ നിന്നെത്തിയ യുവതി പിടിയിൽ
രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവതി എയർപോർട്ടിൽ വച്ച് പിടിയിലായി. gold smuggling റിയാദിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യുവതിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കൃത്രിമമായി ആർത്തവം സൃഷ്ടിച്ചാണ് യുവതി സ്വർണ കടത്താൻ ശ്രമിച്ചത്. 582 ഗ്രാം സ്വർണമാണ് യുവതി രഹസ്യഭാഗത്ത് ഒളിപ്പിച്ചത്. 5 സ്വർണ ബിസ്കറ്റുകളുടെ രൂപത്തിലാണ് യുവതിയിൽ നിന്ന് സ്വർണം കണ്ടെടുത്തത്. പിടിച്ചെടുത്ത സ്വർണത്തിന് 30 ലക്ഷത്തോളം രൂപ വില വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്വർണം ഒളിപ്പിക്കാൻ പെയിന്റും രാസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമമായി ആർത്തവം ഉണ്ടാക്കിയാണ് യുവതി എത്തിയത്. എന്നാൽ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും യുവതിയെ കൂടുതൽ പരിശോധനയ്ക്ക് വിധോയയാക്കുകയുമായിരുന്നു. ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോൾ താൻ ആർത്തവാവസ്ഥയിലാണെന്ന് യുവതി പറയുകയും ചെയ്തു. എന്നാൽ പരിശോധനയുമായി മുന്നോട്ട് പോയ ഉദ്യോഗസ്ഥർ യുവതിയിൽ നിന്ന് സ്വർണം കണ്ടെത്തുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)