bridge യുഎഇയിലെ പുതിയ സൂപ്പർ ഹൈവേ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു
അബുദാബിയിൽ പുതിയ സൂപ്പർ ഹൈവേ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു bridge. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പാലം ഉദ്ഘാടനം ചെയ്തത്. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും പങ്കാളിത്തത്തോടെയാണ് പാലം നിർമ്മിച്ചത്. പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റും രണ്ട് ദ്വീപുകളും തമ്മിൽ അതിവേഗ യാത്ര സാധ്യമാക്കുന്നതാണ് പുതിയ പാലം. അൽ റീം ദ്വീപ്, ഉമ്മു യിഫീന ദ്വീപ്, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഈ ഹൈവേ.11 കിലോമീറ്ററാണ് ഹൈവേയുടെ നീളം.ആറ് വരി പാതയ്ക്ക് ഓരോ ദിശയിലും മണിക്കൂറിൽ 6,000 വാഹനങ്ങളോളം ഉൾക്കൊള്ളാൻ കഴിയും. ട്രാഫിക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ പ്രഭാതനടത്തം, സൈക്ലിംഗ് പാതകൾ, ബൈക്ക് വാടകയ്ക്കെടുക്കൽ സൗകര്യങ്ങൾ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)