Posted By user Posted On

brown plant hopper പ്രാണികളുടെ പൊടികൾ ചേർത്ത ഭക്ഷണങ്ങൾ രാജ്യത്ത് വിതരണം ചെയ്യുന്നില്ല; വ്യക്തത വരുത്തി യുഎഇ മന്ത്രാലയം

യുഎഇ; യുഎഇയിൽ വിൽക്കുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും പ്രാണികളുടെ പൊടികൾ ചേർക്കാത്തതാണെന്ന് brown plant hopper കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. ചില യൂറോപ്യൻ രാജ്യങ്ങൾ ചില ഉൽപ്പന്നങ്ങളിൽ പ്രാണികളെ ചേർക്കാൻ അനുവദിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് മന്ത്രാലയം ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. ഇത്തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അത് പ്രചരിപ്പിക്കുന്നതിന് മുമ്പ് രാജ്യത്തെ ഔദ്യോഗിക അധികാരികളുമായി വിവരങ്ങൾ പരിശോധിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.വെട്ടുക്കിളികളെയും തേനിൽ കാണപ്പെടുന്ന തേനീച്ചകളുടെ ഏതെങ്കിലും ചില ഭാഗങ്ങളും ഒഴികെ എല്ലാ പ്രാണികളെയും പുഴുക്കളെയും നോൺ-ഹലാൽ ഭക്ഷണമായി കണക്കാക്കുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ വിപണികളിൽ വിൽക്കുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും ആരോഗ്യ നിയന്ത്രണങ്ങളും അംഗീകൃത സ്പെസിഫിക്കേഷനുകളും പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിക്കുന്നു. എല്ലാ ഭക്ഷ്യവസ്തുക്കളും ഇസ്ലാമിക ശരീഅത്തിന്റെ ഹലാൽ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുനൽകുന്നതായും പ്രസ്താവനയിൽ പറഞ്ഞു. പ്രാണികളോ അവയുടെ ഡെറിവേറ്റീവുകളോ അടങ്ങിയിരിക്കുന്ന ഏതൊരു ഭക്ഷ്യ ഉൽപന്നത്തിനും ഒരു ‘ഹലാൽ’ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രോട്ടീന്റെ ഉത്ഭവം നിർണ്ണയിക്കാൻ കഴിയുന്ന അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ നടത്തുന്ന ലബോറട്ടറി പരിശോധനകളിലൂടെയാണ് ഭക്ഷണ സാധനങ്ങളുടെ ​ഗുണനിലവാര പരിശോധന നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *