expat യുഎഇയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു
യുഎഇയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു. കാസർകോട് കുമ്പള ആരിക്കാടി കുന്നിൽ expat ഖിളരിയാ നഗർ സ്വദേശി മുഹമ്മദ് അൻസാരിയാണ് അബുദാബിയിൽ മരിച്ചത്. 60 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് 20 ദിവസമായി അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആറ് മാസം മുൻപാണ് ഇദ്ദേഹം അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരികെ എത്തിയത് അബുദാബി കെ.എം.സി.സി കുമ്പള പഞ്ചായത്ത് കമ്മിറ്റി ട്രഷററായിരുന്നു. മത, സാമൂഹിക, രാഷ്ട്രീയ, രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു. പെർവായിയിലെ പരേതനായ പള്ളിക്കുഞ്ഞി ഹാജി – സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ മക്കൾ: അർശാദ് (ദുബായ്), അൻവർ, അസ്മീറ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)